തിരുവനന്തപുരം: രാജ്യത്തെ എസ്ഐആർ സമയപരിധി നീട്ടി. ഫോമുകൾ തിരികെ നൽകാൻ ഡിസംബർ 16 വരെ സമയം നീട്ടി നൽകി. കേരളമടക്കം 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നൽകിയത്. ഡിസംബർ നാലിന് നടപടിക്രമം അവസാനിപ്പിക്കണം എന്നായിരുന്നു നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഫെബ്രുവരി 14-ലേക്കും മാറ്റിയിട്ടുണ്ട്. കേരളത്തിൽ എന്യുമറേഷൻ ഫോം വിതരണം 99 ശതമാനത്തോളം പൂർത്തിയായിരുന്നെങ്കിലും ഏഴ് ലക്ഷത്തോളം തിരികെ ലഭിക്കാനുണ്ട്. 88,000-ത്തോളം പേരെ ഇനി കണ്ടെത്താനുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നീട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് സമയമായതിനാൽ എസ്ഐആർ നീട്ടിവെക്കണമെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
ഛത്തീസ്‌ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്‌നാട്, യുപി, പശ്ചിമബംഗാള്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ എന്നിവടങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കാണ് നിലവില്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.