

മലപ്പുറം: നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്. എടവണ്ണ ഒതായിലെ വീട്ടിലാണ് റെയ്ഡ്. ഇന്ന് രാവിലെയാണ് കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം റെയ്ഡ് ആരംഭിച്ചത്. അൻവറിന്റെ പ്രധാന സഹായിയും ഡ്രൈവറുമായ സിയാദിന്റെ വീട്ടിലും റീഡ് നടക്കുന്നുണ്ട്.
തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായ പി.വി. അൻവറിന്റെ സാമ്പത്തിക ഇടപാടുകളിലെ പൊരുത്തക്കേടുകൾ ആണ് പരിശോധനയ്ക്ക് കാരണമെന്നാണ് സൂചന. 2014ൽ കെഎഫ്സിയിൽ നിന്നും എടുത്ത 12 കോടി രൂപ വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് നേരത്തെ വിജിലൻസ് പരിശോധന നടത്തിയിരുന്നു.