തൊണ്ടിമുതല്‍ എവിടെ?, എറണാകുളം ജില്ലാ കോടതിയില്‍ 124 കേസുകളിലെ തൊണ്ടിമുതലുകള്‍ കാണാനില്ല!

എപ്പോഴാണ് തൊണ്ടിമുതലുകള്‍ മോഷണം പോയതെന്ന് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല
തൊണ്ടിമുതല്‍ എവിടെ?, എറണാകുളം ജില്ലാ കോടതിയില്‍ 124 കേസുകളിലെ തൊണ്ടിമുതലുകള്‍ കാണാനില്ല!
Published on: 
Updated on: 

കൊച്ചി: എറണാകുളം ജില്ലാ കോടതിയില്‍ ഗുരുതര വീഴ്ച. 124 കേസുകളിലെ തൊണ്ടിമുതലുകള്‍ കാണാനില്ല. റാഡോ വാച്ച് അടക്കമുള്ള തൊണ്ടിമുതലുകളാണ് കാണാതായത്. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളിലെ തൊണ്ടിമുതലുകളാണ് കാണാതായത്.

ജൂനിയര്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. 2016 മുതല്‍ 2026 വരെയുള്ള കേസുകളിലെ 10 വര്‍ഷത്തെ രേഖകളാണ് നഷ്ടമായത്. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എപ്പോഴാണ് തൊണ്ടിമുതലുകള്‍ മോഷണം പോയതെന്ന് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

തൊണ്ടിമുതല്‍ എവിടെ?, എറണാകുളം ജില്ലാ കോടതിയില്‍ 124 കേസുകളിലെ തൊണ്ടിമുതലുകള്‍ കാണാനില്ല!
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്‌പോര്‍ട്‌സ് വിവാദം; അധ്യാപകന്‍ ജിജോ ജെയിംസിന് ജാമ്യം

തൊണ്ടി മുതലുകള്‍ കാണാതായതോടെ ഈ 124 കേസുകളിലെ തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.