

തിരുവനന്തപുരം: സെക്കുലറിസത്തിൻ്റെ അടിസ്ഥാനം സയന്‍സാണെന്നും ശാസ്ത്രപ്രചാരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും മന്ത്രി സി.പി ജോണ്‍ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധിയില്‍ എസ്സെന്‍സ് ഗ്ലോബല്‍ വാര്‍ഷിക സമ്മേളനമായ ലിറ്റ്മസ്-26 വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എസ്സെന്‍സിൻ്റെ വിഡിയോകളുടെ ഒരു പ്രേക്ഷകനാണ് താനെന്നും പ്രസ്ഥാനത്തിൻ്റെ ആശയങ്ങളോട് വലിയ അളവില്‍ യോജിപ്പും ചില ചെറിയ വിയോജിപ്പുകളും തനിക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരോടും തുല്യ അകലം എന്നല്ല തുല്യ അടുപ്പം എന്നാണ് താന്‍ കാത്തുസൂക്ഷിക്കുന്ന നയമെന്നും സി.പി ജോണ്‍ പറഞ്ഞു.
നേരത്തെ കേരള യുക്തിവാദി സംഘവുമൊക്കെയായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നും, ഹോമിയോപ്പതിയെ വിമര്‍ശിക്കുന്നതു പോലുള്ള എസെന്‍സിൻ്റെ നിലപാടുകളുമായി വിയോജിപ്പുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ എസ്സെന്‍സ് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാര്‍ഡ് ഡോ. കെ എം ശ്രീകുമാര്‍ മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി.
50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫ്രീ തിങ്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് സുഗുണന്‍ നോച്ചോടും യങ് ഫ്രീ തിങ്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് മനു എ. എസ്, സുരന്‍ നൂറനാട്ടുകര, സുരേഷ് ബാബു ചെറൂളി എന്നിവരും അര്‍ഹരായി.