"അക്രമത്തിനിടെ വീണാ ജോർജ് തെറിച്ച് പോയി എന്നത് കള്ള മൊഴി"; മുൻ അന്വേഷണ സംഘത്തിനെതിരെ വനിതാ എസ്ഐയുടെ വെളിപ്പെടുത്തൽ

മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ആദ്യ അന്വേഷണസംഘത്തിന് എതിരെ മൊഴി നൽകി വനിതാ എസ്ഐ
The claim that Veena George was thrown aside during the violence is a false statement
അക്രമത്തിനിടെ വീണാ ജോർജ് തെറിച്ച് പോയി എന്നത് കള്ള മൊഴി
Published on: 
Updated on: 

കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ആദ്യ അന്വേഷണസംഘത്തിന് എതിരെ വനിതാ എസ്ഐയുടെ മൊഴി. തൻ്റെ പേരിൽ കള്ളമൊഴിയാണ് രേഖപ്പെടുത്തിയതെന്ന് കണ്ണൂർ ടൗൺ എസ്ഐ ദീപ്തി എസ്ഐടിക്ക് മൊഴി നൽകി. കെഎസ്‍യു അക്രമത്തിനിടെ മന്ത്രി തെറിച്ച് പോയെന്ന് അന്വേഷണ സംഘം തന്‍റെ പേരില്‍ കള്ള മൊഴി രേഖപ്പെടുത്തുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വീണയുടെ സുരക്ഷാ ചുമതല വനിതാ എസ്ഐയ്ക്ക് ആയിരുന്നു.

അതേസമയം കേസില്‍ തെറ്റായി മൊഴി നല്‍കിയ മുന്‍ ഗണ്‍മാനെതിരെ നടപടി വന്നേക്കും. വീണയുടെ മുന്‍ ഗണ്‍മാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാര്‍ശ ചെയ്ത് കൊണ്ടുള്ള റിപ്പോര്‍ട്ട് എസ്ഐടി ഉടന്‍ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം.

The claim that Veena George was thrown aside during the violence is a false statement
മരുന്നിൻ്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രോഗബാധിതനായ കുഞ്ഞിൻ്റെ അമ്മ പരാതി നൽകിയിരുന്നു; എസ്എംഎ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആയുധം ഉപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തിരുത്തിയിരുന്നു. ഇതോടെയാണ് വീണാ ജോര്‍ജ് കുരുക്കിലായത്.

The claim that Veena George was thrown aside during the violence is a false statement
ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നത് കുടുംബ വഴക്കിനെ തുടർന്ന്; പീരുമേട് ഇരട്ടക്കൊലപാതകത്തിൻ്റെ ഞെട്ടലിൽ നാട്ടുകാർ
News Malayalam 24x7
newsmalayalam.com