മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍; പൊലീസ് നടപടികള്‍ക്കുള്ള സാവകാശം നീട്ടി ഹൈക്കോടതി

മെയ് 9 വരെ നല്‍കിയ സാവകാശമാണ് ഒരാഴ്ച കൂടി ഹൈക്കോടതി നീട്ടിയത്.
High Court extends time limit for police action
പൊലീസ് നടപടികള്‍ക്കുള്ള സാവകാശം നീട്ടി ഹൈക്കോടതി
Published on
Updated on

കൊച്ചി: എറണാകുളം പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ പൊലീസ് നടപടികള്‍ക്കുള്ള സാവകാശം ഈ മാസം 16 വരെ നീട്ടി. റൂറല്‍ എസ്പിയുടെ അപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിൻ്റെ നടപടി. മെയ് 9 വരെ നല്‍കിയ സാവകാശമാണ് ഒരാഴ്ച കൂടി നീട്ടിയത്.

ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി മറ്റ് ഉത്തരവിറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഉന്നതിയിലെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ പെരുമ്പാവൂർ മുൻസിഫ് കോടതി കഴിഞ്ഞ ദിവസം വീണ്ടും നിർദേശിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

High Court extends time limit for police action
അഭിഭാഷകനെ അനുവദിക്കണം; നിയമസഹായം തേടി മധുവിൻ്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു

മുൻസിഫ് കോടതിയുടെ പുതിയ നിർദ്ദേശത്തിൻ്റെ പശ്ചാത്തലത്തിൽ വിഷയം നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകി. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ ഉത്തരവിലെ തുടർ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് എറണാകുളം റൂറൽ എസ്പിയും എസ്എച്ച്ഒയും നേരത്തെ നൽകിയ ഹർജിയാണ് കോടതിയിലുള്ളത്.

ഹർജി മെയ് 25 ന് പരിഗണിച്ച സിംഗിൾ ബെഞ്ച് ഒഴിപ്പിക്കാൻ രണ്ടാഴ്ച കൂടി സമയം അനുവദിച്ച് വിഷയം ജൂൺ ഒൻപതിന് പരിഗണിക്കാൻ മാറ്റിയിരുന്നു. രമ്യമായി പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് സർക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ അറിയിച്ചത് അടക്കം കണക്കിലെടുത്തായിരുന്നു സാവകാശം നൽകിയിരിക്കുന്നത്.

High Court extends time limit for police action
"ഇടതുവശത്തെ കിഡ്നി സ്റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ"; ചികിത്സാ പിഴവിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി
News Malayalam 24x7
newsmalayalam.com