സുപ്രീം കോടതി കനിയുമോ? പിണറായി വിജയനും കുടുംബത്തിനും ഇന്ന് നിർണായക ദിനം

ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരി വച്ചതോടെയാണ് പിണറായി വിജയൻ സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീം കോടതി കനിയുമോ? പിണറായി വിജയനും കുടുംബത്തിനും ഇന്ന് നിർണായക ദിനം
Source: Files
Published on: 
Updated on: 

ഡൽഹി: സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് നിർണായകം. മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരായ പിണറായി വിജയൻ്റെ അടക്കം ഹർജിയിൽ ഇന്ന് വാദം തുടങ്ങും. വിജിലൻസ് അന്വേഷണത്തിനെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതിനെ തുടർന്നാണ് മുൻ മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്.

ഹർജികൾ പരി​ഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകമായ നടപടികൾക്കാണ് ഇന്ന് സുപ്രീം കോടതിയിൽ തുടക്കമാകുന്നത്. വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയിലെത്തിയത്.

സുപ്രീം കോടതി കനിയുമോ? പിണറായി വിജയനും കുടുംബത്തിനും ഇന്ന് നിർണായക ദിനം
കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ പേർ പ്രതികളായേക്കും

ആരോപണ വിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ച് നേരത്തെ വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീം കോടതിയിലെത്തിയത്. കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്‍റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാൽ ഹർജി വേ​ഗം പരി​ഗണിക്കണമെന്ന് പിണറായി വിജയന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

തുടർന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി ഉൾപ്പെടെ എല്ലാ കക്ഷികളും നൽകിയ ഹർജികളും കോടതി ഇന്ന് പരി​ഗണിക്കും. പിണറായിയുടെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ സമൻസ് പതിച്ചടക്കം കേസിൽ ഇഡി കേസിൽ അതിവേഗ നീക്കങ്ങങ്ങളാണ് നടത്തുന്നത്. ഇ.ഡി കേസിന്‍റെ അടക്കം ആധാരമായ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നതാണ് പിണറായിയുടെ ആവശ്യം.

സുപ്രീം കോടതി കനിയുമോ? പിണറായി വിജയനും കുടുംബത്തിനും ഇന്ന് നിർണായക ദിനം
ഇന്ന് വിജയദശമി; അക്ഷരമുറ്റത്തേക്ക് പിച്ചവച്ച് കുരുന്നുകൾ; ക്ഷേത്രങ്ങളിലും സാസ്കാരിക കേന്ദ്രങ്ങളിലും വലിയ തിരക്ക്
News Malayalam 24x7
newsmalayalam.com