യുഡിഎഫിൻ്റെ മദ്യനയം നിലവിൽ വന്നിട്ടില്ല, ഇപ്പോഴുണ്ടായത് നികുതി ഘടന നിശ്ചയിക്കുക മാത്രം: എം. ലിജു

വീര്യം കുറഞ്ഞ മദ്യം അവതരിപ്പിച്ചത് എൽഡിഎഫ് സർക്കാരാണെന്നും എക്സൈസ് മന്ത്രി എം. ലിജു
എം. ലിജു
Source: News Malayalam 24X7
Published on
Updated on

ആലപ്പുഴ: വീര്യം കുറഞ്ഞ മദ്യം അവതരിപ്പിച്ചത് എൽഡിഎഫ് സർക്കാരാണെന്ന് എക്സൈസ് മന്ത്രി എം. ലിജു. ഇപ്പോൾ അതിനെ കുറ്റപ്പെടുത്തുന്നത് എന്തിന് എന്ന് അറിയില്ല. തീരുമാനത്തിൽ എക്സൈസ് വകുപ്പിന് പങ്കില്ല. നയപരമായ തീരുമാനം എക്സൈസ് വകുപ്പ് പ്രഖ്യാപിചിട്ടില്ല. അബ്കാരി നയത്തിൽ കാര്യമായ ചർച്ച നടത്താൻ മാത്രമാണ് തീരുമാനം. എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന് ഗുണകരമായ മദ്യനയം പ്രഖ്യാപിക്കും. ഇപ്പോഴത്തെ തീരുമാനം നികുതിയുമായി ബന്ധപ്പെട്ട് മാത്രം. ജവാന്റെ ലഭ്യത കുറവ് പരിഹരിക്കും. 750 ML നിർമാണം യുഡിഎഫ് സർക്കാർ വരും മുന്നേ നിലച്ചു. പിന്നീട് 1000 ML നിർമാണവും നിലച്ചു. പാക്കിങ് വസ്തുക്കളുടെ ലഭ്യതക്കുറവ് ആണ് കാരണം. വിഷയം സർക്കാരിനെ ബെവ്കോ മാനേജ്‌മെന്റ് അറിയിച്ചില്ല. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. ജവാൻ നിർമാണം ഉടൻ നിർമാണം ആരംഭിക്കും, എം. ലിജുവിന്റെ പ്രതികരണം.

എം. ലിജു
ബജറ്റിൽ മദ്യത്തിന് നികുതി കുറച്ചത് വകുപ്പ് മന്ത്രി അറിയാതെ; പ്രഖ്യാപനത്തിൽ യുഡിഎഫിൽ ഭിന്നത

അതേസമയം, മിന്നൽ മാജിക് മദ്യത്തിൽ പുനരാലോചനയുണ്ടാകുമെന്നും എം. ലിജു പറഞ്ഞു. ഉൽപ്പാദിപിക്കാണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല. മുൻ സർക്കാരിന്റെ തീരുമാനമാണ് പുതിയ ബ്രാണ്ടി. ബ്രാണ്ടി നിർമിക്കാൻ ആവശ്യമായ യന്ത്രങ്ങൾ എത്തി. നിർമാണം തുടങ്ങുന്നത് ഒന്നുകൂടി ആലോചിച്ച ശേഷം മാത്രമെന്നും എം. ലിജു വ്യകത്മാക്കി.

News Malayalam 24x7
newsmalayalam.com