സംസ്ഥാനത്ത് അതിതീവ്ര മഴ! മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മലയോര മേഖലകളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. അതിതീവ്ര മഴയാണ് വടക്കൻ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. മഴ സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് നൽകിയിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മറ്റു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട് ചാലിയാർ പുഴയിൽ കാണാതായ യുവാവിനായി തെരച്ചിൽ ഇന്നും തുടരും.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന് ലക്ഷദ്വീപിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനപരമായ ആണ് സംസ്ഥാനത്ത് അതി തീവ്ര മഴ ലഭിക്കുന്നത്.

പ്രതീകാത്മക ചിത്രം
ഫോർട്ട് കൊച്ചിയെ അപകീർത്തിപ്പെടുത്തുന്ന വിദ്വേഷ പ്രചരണം; ഇൻഫ്ലുവൻസർ അമൃത് സിങിനെതിരെ കേസെടുത്ത് കൊച്ചി പൊലീസ്

കൂടാതെ 27 തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. പാലക്കാട്, ഇടുക്കി ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ് ഉള്ളത്.

News Malayalam 24x7
newsmalayalam.com