ഫോർട്ട് കൊച്ചിയെ അപകീർത്തിപ്പെടുത്തുന്ന വിദ്വേഷ പ്രചരണം; ഇൻഫ്ലുവൻസർ അമൃത് സിങിനെതിരെ കേസെടുത്ത് കൊച്ചി പൊലീസ്

കേരളത്തിലെ മുസ്ലീം സമുദായത്തെ അപമാനിക്കുന്നതരത്തിൽ വീഡിയോ ഷെയർ ചെയ്തിനാണ് ഫോർട്ട്കൊച്ചി പൊലീസ് എഫ്ഐആർ ഇട്ടത്.
Kochi Police register case against influencer Amrit Singh
ഇൻഫ്ലുവൻസർ അമൃത് സിങിനെതിരെ കേസെടുത്ത് കൊച്ചി പൊലീസ്
Published on: 
Updated on: 

കൊച്ചി: ഫോർട്ട് കൊച്ചിയെ അപകീർത്തിപ്പെടുത്തുന്ന വിദ്വേഷ പ്രചരണം നടത്തിയതിന്  ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിങിനെതിരെ കേസെടുത്തത് പൊലീസ്. ഫോർട്ട് കൊച്ചി പൊലീസാണ് എഫ്ഐആർ ഇട്ടത്.

ഫോർട്ട് കൊച്ചി നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും ഈ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. "ലിറ്റിചോക്കപ്പ്" എന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Kochi Police register case against influencer Amrit Singh
പാറശാലയിൽ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് പേർക്ക് ഇടിമിന്നലേറ്റു

ഫോർട്ട് കൊച്ചിയിലെ കഫെയിൽ ഗാന്ധിജിക്കൊപ്പം ജിന്നയുടെ പടം വച്ചിരിക്കുന്നുവെന്നും. അവിടെ മെനുവിൽ നിറയെ ബീഫ് വിഭവങ്ങളാണെന്നും വീഡിയോയിലുള്ളത്. കാശി എന്ന പേരിൽ പ്രവർത്തിക്കുന്ന കഫെയെക്കുറിച്ചാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഉടമയോട് കഫെയുടെ പേര് കറാച്ചി ആർട്ട് കഫെ എന്നാക്കൂ എന്നും ഇയാൾ വീഡിയോയിലൂടെ പറയുന്നുണ്ട്.

കൊച്ചിയിൽ മുഴുവനായും ഇസ്ലാമിക അന്തരീക്ഷമാണെന്നും ബിസിനസുകാരും, ഡ്രൈവർമാരും, ചെറുകട്ടവടക്കാരുമെല്ലാം മുസ്ലീങ്ങളാണെന്നും ഇയാൾ ആക്ഷേപിച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെ പിന്തുണയുമായി കമൻ്റ് ഇട്ട ദിയ കൃഷ്ണയ്ക്ക് നേരെ സോഷ്യൽ നിന്നും വൻ സൈബർ ആക്രമണമാണ് നേരിടേണ്ടിവന്നത്.

Kochi Police register case against influencer Amrit Singh
എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ കാലാവധി നീട്ടി
News Malayalam 24x7
newsmalayalam.com