കോഴിക്കോട്: കടലുണ്ടി പഞ്ചായത്തിൽ വോട്ടർമാരെ ഒഴിവാക്കാൻ മരിച്ചെന്ന് വ്യാജ അപേക്ഷ നൽകിയതായി പരാതി. നാല് പേർ മരിച്ചതായി കാണിച്ചാണ് അപേക്ഷ ലഭിച്ചത്. അപേക്ഷ തെറ്റെന്ന് തെളിയിക്കാൻ വയോധികരായ നാല് പേരും നേരിട്ട് ഹാജരായി.
സംഭവത്തിൽ തെറ്റായ അപേക്ഷയെക്കുറിച്ച് അന്വേഷിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.