ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് 'സഖാവ് പിണറായി വിജയൻ്റെ' ബോംബ് ഭീഷണി!

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കെട്ടിട്ടം പൊട്ടിത്തെറിക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.
Bombay Stock Exchange and Pinarayi Vijayan
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, പിണറായി വിജയൻSource: Facebook/ Pinarayi Vijayan, Bombay Stock Exchange
Published on

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബിഎസ്ഇ) കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേരിൽ ബോംബ് ഭീഷണി. ടവർ കെട്ടിടത്തിൽ നാല് ആർഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇ-മെയിൽ സന്ദേശം ലഭിച്ചത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കെട്ടിട്ടം പൊട്ടിത്തെറിക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. 'സഖാവ് പിണറായി വിജയൻ' എന്ന പേരിലുള്ള ഐഡിയിൽ നിന്നാണ് ഇ-മെയിൽ ലഭിച്ചതെന്ന് മുംബൈ പൊലീസ് അറിയിച്ചു.

Bombay Stock Exchange and Pinarayi Vijayan
യുഎസിലെ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി

പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇത് വ്യാജ ബോംബ് ഭീഷണി സന്ദേശമാണെന്ന നിഗമനത്തിൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com