മലപ്പുറം: പൊന്നാനിയിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമാണ റാക്കറ്റ് പിടിയിൽ. വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിനും വിതരണത്തിനും നേതൃത്വം നൽകുന്നത് തിരൂർ സ്വദേശി ധനീഷ് എന്ന ഡാനിയാണ്. ധനീഷ് ഉൾപ്പെടെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 10 പേരാണ് പിടിയിലായത്.
പൊന്നാനിയിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയത് നൂറോളം വ്യാജ സർട്ടിഫിക്കറ്റുകളാണ്. കേരളത്തിനു പുറത്തുള്ള സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളാണ് പിടിച്ചെടുത്തത്.