

തിരുവനന്തപുരം: ശ്രീകാര്യത്ത് കൊല്ലപ്പെട്ട അഭിറാമിന് നീതി ലഭിക്കണമെന്ന് കുടുംബം. കാണാതായതായി എന്ന പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണം വൈകിയെന്നും കുടുംബം ആരോപിച്ചു. പ്രതികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു. കൊലപാതകത്തിൽ ഒന്നാം പ്രതിയായി ചാർജെടുത്ത 17കാരനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തതിന് ശേഷം വിട്ടയച്ചു. അന്ന് അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ ഇന്ന് ഇങ്ങനെ ആകില്ലെന്നും കുടുംബം പറഞ്ഞു.
കുറ്റം ചെയ്തവരെ വെറുതെ വിടരുതെന്നും തക്കതായ ശിക്ഷ കൊടുക്കണമെന്നും അഭിറാമിൻ്റെ കുടുംബം പറഞ്ഞു. അന്വേഷണം അട്ടിമറിക്കപ്പെടിമോ എന്ന സംശയമുണ്ട്. മകന് നീതി ലഭിക്കാനായി ഏതറ്റം വരെ പോകാനും തയ്യാറാണ്. ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരരുത്. ഞങ്ങളുടെ മകനെ നഷ്ടപ്പെട്ടു എന്നാൽ അവന് നീതി ലഭിക്കണം. ഞങ്ങൾക്ക് വേറെ ഒന്നും വേണ്ട. എത്ര കാലം ജീവിച്ചിരിക്കുമെന്നുപോലും അറിയില്ല. പക്ഷെ മകന് നീതി ലഭിക്കാനായി ഏതറ്റം വരെയും പോകും, അഭിറാമിൻ്റെ കുടുംബം പറഞ്ഞു.
അതേസമയം, അഭിറാമിൻ്റെ കൊലപാതകത്തിൽ 17കാരൻ കുറ്റം സമ്മതിച്ചു. അഭിറാമിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി പറഞ്ഞു. കൊലയ്ക്ക് ശേഷം ഉമറിനെ വിളിച്ചുവരുത്തിയത് മൃതദേഹം മറവ് ചെയ്യാനെന്നും പ്രതി മൊഴി നൽകി. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രം കത്തിച്ചുകളഞ്ഞെന്നും മൊബൈൽ ഫോൺ തോട്ടിലെറിഞ്ഞെന്നും 17കാരൻ പറഞ്ഞു. കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അഭിറാമിൻ്റെ സുഹൃത്തായ 17കാരൻ, മണക്കാട് സ്വദേശി 18കാരി, റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഉമർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അഭിറാമിനെ പാങ്ങപ്പാറ വരാന്‍ പെണ്‍സുഹൃത്തിനെ കൊണ്ട് വിളിച്ചുപറയിച്ച ശേഷം സുഹൃത്തായ 17 കാരനും ഉമറും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് മൊഴി. റൗഡി ലിസ്റ്റില്‍ പെട്ട ശ്രീകാര്യം സ്വദേശി ഉമറിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. മോഷണം ഉള്‍പ്പെടെയുള്ള കേസിലെ പ്രതിയാണ് ഇയാള്‍. തിരുവനന്തപുരം കാര്യവട്ടത്ത് നിന്നും ഞായറാഴ്ച കാണാതായ പതിനേഴുവയസുകാരന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ പെണ്‍സുഹൃത്തുമായി ചാറ്റ് ചെയ്തതിലെ തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയെന്നാണ് പ്രാഥമിക വിവരം. പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശി അഭിറാമാണ് കൊല്ലപ്പെട്ടത്.
മരിച്ച അഭിരാം കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി പെണ്‍കുട്ടിയെ കൊണ്ട് വിളിപ്പിച്ച് അഭിറാമിനെ പാങ്ങാപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പാങ്ങാപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച ശേഷം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് അഭിറാമിനെ കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പോയ അഭിരാമിനെ കാണാതാവുകയും ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ പിതാവ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവിലാണ് പൊലീസ് മൃതദേഹം പറമ്പില്‍ നിന്ന് കണ്ടെത്തിയത്.