പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം കൂളായി പരിഭാഷ ചെയ്ത് കൊച്ചുമിടുക്കി; താരമായി ഫാത്തിമ അജ്‌മി

കോഴിക്കോട് കൈതപ്പൊയിൽ എംഇഎസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ അജ്‌മിയാണ് പ്രിയങ്കയുടെ പരിഭാഷകയായത്...
പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം കൂളായി പരിഭാഷ ചെയ്ത് കൊച്ചുമിടുക്കി; താരമായി ഫാത്തിമ അജ്‌മി
Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: പ്രിയങ്കാ ഗാന്ധി എംപിയുടെ പ്രസംഗം കൂളായി പരിഭാഷപ്പെടുത്തി സ്കൂളിലെയും നാട്ടിലെയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെയും താരമായി മാറിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. കോഴിക്കോട് കൈതപ്പൊയിൽ എംഇഎസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ അജ്‌മിയാണ് പ്രിയങ്കയുടെ പരിഭാഷകയായത്.

പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം കൂളായി പരിഭാഷ ചെയ്ത് കൊച്ചുമിടുക്കി; താരമായി ഫാത്തിമ അജ്‌മി
മൃഗസംരക്ഷണ വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ; താൽക്കാലിക നിയമനം നടത്തിയ 50 ജൂനിയർ റസിഡൻ്റ്സിനെ പിരിച്ചുവിട്ടു

ഇന്നലെ വൈകീട്ട് കൈതപ്പൊയിൽ എംഇഎസ് സ്കൂളിൻ്റെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രിയങ്കാ ഗാന്ധി. ഏകദേശം ഏഴ് മിനിറ്റോളമാണ് പ്രിയങ്കാ ഗാന്ധി പ്രസംഗിച്ചത്. കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു പ്രിയങ്ക പ്രധാനമായും വേദിയിൽ സംസാരിച്ചത്. ആ പ്രസംഗം മുഴുവൻ പരിഭാഷപ്പെടുത്തിയത് ഫാത്തിമ അജ്‌മി ആണ്. പ്രിയങ്കാ ഗാന്ധിയേക്കാൾ ഇന്നലെ ആ വേദിയിൽ താരമായി മാറിയത് ഫാത്തിമ അജ്‌മിയാണ്.

വളരെ കൃത്യമായി പരിഭാഷപ്പെടുത്തിയതിനാൽ തന്നെ പ്രിയങ്കാ ഗാന്ധിയും വളരെ സന്തോഷത്തിലായി. പ്രസംഗത്തിന് ശേഷം പരിഭാഷപ്പെടുത്തിയ കൊച്ചുമിടുക്കിയെ പ്രിയങ്കാ ഗാന്ധി അഭിനന്ദിക്കുകയും ചെയ്തു. ആത്മവിശ്വാസത്തോടെ ലളിതമായി ഫാത്തിമ അജ്മി നടത്തിയ പരിഭാഷ ഇപ്പോൾ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com