

ഇടുക്കി: പീരുമേടിൽ യുവാവ് ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നാണെന്ന് പൊലീസ് പറഞ്ഞു. പ്രിയങ്കയും പ്രിന്‍സും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേച്ചൊല്ലി മുൻപും വഴക്കുകള്‍ ഉണ്ടായിരുന്നു.
പ്രിയങ്കയുമായി മദ്യപിച്ചെത്തിയ പ്രിന്‍സ് വഴക്കുണ്ടാക്കുകയും കൊലപാതകം നടത്തുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആക്രമണം തടയാൻ ശ്രമിച്ച ഭാര്യയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റു. ഇയാളെ പീരുമേടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം നടന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പ്രിന്‍സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.