

കൊച്ചി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നാളെ രാജി വയ്ക്കും. കൊച്ചിയിൽ നടക്കുന്ന വഖഫ് ബോർഡ് യോഗത്തിലാണ് ചെയർമാന് രാജി നൽകുക. വഖഫ് ബോർഡിൽ സമസ്ത എപി വിഭാഗത്തെ ഉൾപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് രാജി. പദവികൾക്ക് പുറമേ പോകുന്ന ശീലം പണ്ടേയില്ലെന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
മൗലവി രാജിവയ്ക്കുന്ന ഒഴിവിലേക്ക് കാന്തപുരം വിഭാഗത്തിൻ്റെ പ്രതിനിധിയെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തും. വഖഫ് ബോർഡിൽ നിന്നും ഒഴിയുന്ന തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് പകരം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാനും ധാരണയായിട്ടുണ്ട്.
ഇതിനിടെ അതിനിടെ വിഷയത്തിൽ ലീഗ് സ്വീകരിച്ച സമീപനത്തിൽ കാന്തപുരം വിഭാഗത്തിന് അതൃപ്തിയുണ്ട്. ലീഗ് മനപൂർവം ഒഴിവാക്കിയെന്ന നിഗമനത്തിലാണ് കാന്തപുരം വിഭാഗമുള്ളത്. ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയുന്നതിൽ എപി സമസ്തക്ക് അതൃപ്തിയുണ്ട്. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് ഒരു വർഷം കൂടി തുടരാൻ അർഹതയുണ്ട് എന്നാണ് കാന്തപുരം വിഭാഗത്തിൻ്റെ നിലപാട്.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നീട്ടി നിൽക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. വിഷയത്തിൽ നിലപാട് കടുപ്പിച്ചാൽ പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ്റെയും വ്യവസായ മന്ത്രിയുടെയും നിർദേശപ്രകാരം കെ.പി. നൗഷാദ് അലി എംഎൽഎ കാന്തപുരം വിഭാഗം നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഈ തർക്കത്തിന് പരിഹാരമായത്.