ജിഎസ്‌ടി കുറച്ചത് നല്ലത്, പരിഷ്ക്കരണം പഠിക്കാതെയുള്ളത്; ഗുണം ജനങ്ങൾക്ക് ലഭിക്കുമോ എന്നതിൽ ആശങ്ക: കെ.എൻ. ബാലഗോപാൽ

ഇതുവഴി സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം വലുതാണെന്നും ധനമന്ത്രി പറഞ്ഞു
കെ.എൻ. ബാലഗോപാൽ
കെ.എൻ. ബാലഗോപാൽ
Published on

തിരുവനന്തപുരം: ജിഎസ്ടി പരിഷ്കരണത്തിൽ വിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജിഎസ്ടി പരിഷ്കരണം നടത്തിയത് പഠിക്കാതെയാണ്. ഇതുവഴി സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം വലുതാണെന്നും ധനമന്ത്രി പറഞ്ഞു.

ഇത് എങ്ങനെ പരിഹരിക്കുമെന്നതിൽ വ്യക്തതയില്ല. നികുതി കുറച്ചത് നല്ലതാണ്. എന്നാൽ ഗുണം ജനങ്ങൾക്ക് ലഭിക്കുമോ എന്നതിൽ ആശങ്കയുണ്ട്. പരിഷ്കരണത്തിൽ സംസ്ഥാനങ്ങൾ ആശങ്ക അറിയിച്ചതാണെന്നും ധനമന്ത്രി പറഞ്ഞു.

കെ.എൻ. ബാലഗോപാൽ
പ്രധാനമന്ത്രിയുടെ നവരാത്രി സമ്മാനം, 'ജിഎസ്‌ടി 2.0' നാളെ മുതൽ; രാജ്യത്ത് വിവിധ സാധനങ്ങൾക്ക് വില കുറയുമെന്ന് മോദി

സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചുള്ള ജിഎസ്ടി പരിഷ്‌കരണം നാളെ മുതലാണ് പ്രാബല്യത്തിൽ വരിക. സേവന നികുതി നടപ്പാക്കിയ ശേഷമുള്ള നിർണായക പരിഷ്ടകരണമാണ് നടപ്പിലാക്കുന്നത്.

2016 ൽ GST നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കരണമാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതുപ്രകാരം 5, 12, 18, 2 എന്നിങ്ങനെ നികുതി സ്ലാബുകളിലുണ്ടായിരുന്നത് അഞ്ചുശമാനം 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളായി ചുരുങ്ങും. നേരത്തെ 12 ശതമാനവും 28 ശതമാനവും നികുതി ചുമത്തിയിരുന്ന ഇനങ്ങളെല്ലാം 5, 18 സ്ലാബിന് കീഴിൽ വരും.

വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യം അംഗീകരിച്ചതാണ് ഏറ്റവും പ്രധാനം. ഇതോടെ ലൈഫ് ആരോഗ്യ ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻ സുരക്ഷാ മരുന്നുകൾ എന്നിവ ജിഎസ്ടി ഒഴിവാക്കി.

കെ.എൻ. ബാലഗോപാൽ
"താങ്കളുടെ ആരാധകനായി തുടരും"; പുരസ്കാര നേട്ടത്തിൽ മോഹൻലാലിനെ മലയാളത്തിൽ അഭിനന്ദിച്ച് 'ബിഗ് ബി'

പലചരക്ക്, വളം, പാദരക്ഷ, തുണിത്തരങ്ങള്‍ അടക്കമുള്ള നിരവധി ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടെയും വില സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലേക്ക് മാറും. ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കും വില കുറഞ്ഞേക്കും. നികുതി നിരക്കുകൾക്ക് അനുസരിച്ച് വ്യാപാരികൾ ബില്ലിങ് സോഫ്റ്റ് വെയറിൽ മാറ്റം വരുത്തണം.

ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന റെയിൽനീർ കുപ്പിവെള്ളത്തിൻ്റെ വിലയിൽ ഒരു രൂപ കുറഞ്ഞു. കാറുകളുടെ വിലയിൽ പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട് കമ്പനികൾ. ഇലക്ട്രോണിക്സ്, കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെയും വിലയിലും വലിയ മാറ്റമുണ്ടാകും. അതേസമയം പുകയില, സിഗരറ്റ് പോലെയുള്ള, മറ്റ് ആഡംബര വസ്തുക്കൾ, ലോട്ടറി എന്നിവയ്ക്ക് 40 ശതമാനമാകും ജിഎസ്ടി. ഈ മാറ്റം തിങ്കളാഴ്ച നിലവിൽ വരില്ല. ഇതിനായി പ്രത്യേക വിഞ്ജാപനമിറക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com