പ്രധാനമന്ത്രിയുടെ നവരാത്രി സമ്മാനം, 'ജിഎസ്‌ടി 2.0' നാളെ മുതൽ; രാജ്യത്ത് വിവിധ സാധനങ്ങൾക്ക് വില കുറയുമെന്ന് മോദി

നാളെ മുതൽ 5%, 18% നികുതി സ്ലാബുകൾ മാത്രമാണ് ഉണ്ടാവുകയെന്നും, 99% സാധനങ്ങളും 5% സ്ലാബിൽ വരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ahead GST 2.0 reforms Prime Minister Narendra Modi addressed the nation
Published on

ഡൽഹി: രാജ്യത്തെ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമായി നാളെ 'ജിഎസ്‌ടി 2.0' നിലവിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാർക്കുള്ള തൻ്റെ നവരാത്രി സമ്മാനമാണ് ഇതെന്നാണ് മോദി ഈ സാമ്പത്തിക പരിഷ്കരണത്തെ വിശേഷിപ്പിച്ചത്. നാളെ മുതൽ 5%, 18% നികുതി സ്ലാബുകൾ മാത്രമാണ് ഉണ്ടാവുകയെന്നും, 99% സാധനങ്ങളും 5% സ്ലാബിൽ വരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതോടെ നാളെ മുതൽ കാർ, ഫ്രിഡ്ജ് , ബൈക്ക്, ടിവി, വീട് നിർമാണം, യാത്രാച്ചെലവ്, ഹോട്ടൽ മുറിയുടെ ജിഎസ്‌ടി നിരക്ക് എന്നിവയ്ക്ക് വില കുറയുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

"പൗരർ ദൈവതുല്യം എന്നതാണ് പുതിയ മുദ്രാവാക്യം. വികസനത്തിലേക്കുള്ള കുതിപ്പിൽ എല്ലാ സംസ്ഥാനങ്ങളെയും ഒപ്പം നിർത്തും. ജിഎസ്‌ടി പരിഷ്കരണങ്ങള്‍ക്ക് ഇനിയും തുടർച്ചയുണ്ടാകും. ഭക്ഷണ സാധനങ്ങള്‍ക്കും ആവശ്യ മരുന്നുകള്‍ക്കുമടക്കം വലിയ വിലക്കുറവുണ്ടാകും. 25 കോടി ദരിദ്രരുടെ ഉന്നമനത്തിലേക്ക് വഴിയൊരുക്കും. ഇതോടെ മധ്യവർഗത്തിന് വലിയ തോതിൽ ആശ്വാസം ലഭിക്കും. കഴിഞ്ഞ 11 വർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് മുകളിലെത്തി. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. ഈ നടപടി ചെറുകിട വ്യാപാര മേഖലയ്ക്ക് കൈത്താങ്ങാകും. വീട് ഉണ്ടാക്കാനുള്ള ചിലവ് കുറയും. 11 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്ക് ആദായനികുതിയിൽ നിന്ന് ഇളവ് നൽകി. കുടിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും. രാജ്യത്തിൻ്റെ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും വികസനകുതിപ്പെത്തും," മോദി പറഞ്ഞു.

"ജിഎസ്‌ടി സേവിംഗ്സ് ഉത്സവത്തിന് നാളെ മുതൽ തുടക്കമാവുകയാണ്. പല തരം നികുതികൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്ന ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാർ ഇത്തരമൊരു തീരുമാനമടുത്തത്. സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഈ മാറ്റം. ഈ പരിഷ്ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും," പ്രധാനമന്ത്രി വ്യക്തമാക്കി.

"ഒരു രാജ്യം, ഒരു നികുതി' എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഈ പരിഷ്ക്കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളെ കേന്ദ്ര സർക്കാർ അഭിസംബോധന ചെയ്യുകയാണ്. എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. നാളെ മുതൽ 5%, 18% നികുതി സ്ലാബുകൾ മാത്രമാണ് ഉണ്ടാവുക. 99% ശതമാനം സാധനങ്ങളും 5% സ്ലാബിൽ വരും. അങ്ങനെ വിലക്കുറവിൻ്റെ വലിയ ആനുകൂല്യമാണ് ജനങ്ങളിലേക്ക് എത്താന്‍ പോകുന്നത്," പ്രധാനമന്ത്രി വിശദീകരിച്ചു.

ahead GST 2.0 reforms Prime Minister Narendra Modi addressed the nation
ജിഎസ്ടി പരിഷ്‌കരണം നാളെ മുതല്‍; എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകും

"രാജ്യം നാളെ മുതൽ പുതിയ ജിഎസ്‌ടി നിരക്കിലേക്ക് മാറുകയാണ്. വലിയ രീതിയിൽ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി നിരക്ക് മാറ്റത്തിൽ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് ബിജെപി. നാളെ മുതൽ ഒരാഴ്ച ജി എസ് ടി സേവിംഗ്സ് വാരമായി ആചരിക്കും. നിരക്കുകളിലെ മാറ്റത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകൾ നടത്താനും തീരുമാനമായിട്ടുണ്ട്. നവ മധ്യവർഗത്തിന് ഇരട്ടി ഐശ്വര്യമാണ് ഉണ്ടാവുക," മോദി പറഞ്ഞു.

"രാജ്യം നാളെ മുതൽ പുതിയ ജിഎസ്‌ടി നിരക്കിലേക്ക് മാറുകയാണ്. വലിയ രീതിയിൽ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി നിരക്ക് മാറ്റത്തിൽ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് ബിജെപി. നാളെ മുതൽ ഒരാഴ്ച ജി എസ് ടി സേവിംഗ്സ് വാരമായി ആചരിക്കും. നിരക്കുകളിലെ മാറ്റത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകൾ നടത്താനും തീരുമാനമായിട്ടുണ്ട്. നവ മധ്യവർഗത്തിന് ഇരട്ടി ഐശ്വര്യമാണ് ഉണ്ടാവുക," മോദി പറഞ്ഞു.

ahead GST 2.0 reforms Prime Minister Narendra Modi addressed the nation
ജിഎസ്‌ടി പരിഷ്കരണം, വിലക്കുറവ്; വിപണിയിൽ താരമാകാൻ ഫോക്‌സ്‌വാഗൺ

അതേസമയം, നാളെ മുതൽ ജിഎസ്‌ടിയിൽ മാറ്റം വരുമ്പോൾ, വിലക്കുറവ് സംബന്ധിച്ച് വൻകിട കമ്പനികൾ രാജ്യവ്യാപകമായി മുന്‍കൂട്ടി പരസ്യം നൽകിയിട്ടുണ്ടെങ്കിലും പുതിയ സ്റ്റോക്കുകൾ എത്തിയാൽ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കുകയുള്ളു. ചരക്ക്-സേവന നികുതി നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണമാണ് നാളെ മുതല്‍ പ്രാബല്യത്തിലാകുന്നത്.

5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകൾ ഉണ്ടായിരുന്നത്, ഇനി മുതൽ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുകയാണ്. നികുതി ഇളവിൻ്റെ ഗുണം ജനങ്ങൾക്ക് ലഭ്യമാകാൻ നടപടികൾ സ്വീകരിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവ് സംബന്ധിച്ച് ഇന്ന് പത്രങ്ങളിൽ വൻകിട കമ്പനികൾ പരസ്യം നൽകിയിട്ടുണ്ട്. വാഹനങ്ങൾ മുതൽ ചോക്ലേറ്റ് നിർമ്മാതാക്കൾ വരെ പുതിയ വിലവിവരത്തെ സംബന്ധിച്ച് പരസ്യങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ പുതിയ സ്റ്റോക്കുകൾ എത്തിയാൽ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കൂ.

ahead GST 2.0 reforms Prime Minister Narendra Modi addressed the nation
ഇനി രണ്ട് ജിഎസ്ടി നികുതി സ്ലാബുകൾ മാത്രം; പുതിയ പരിഷ്കരണം സാധാരണക്കാരന് ആശ്വാസമാകുമെന്ന് ധനമന്ത്രി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com