വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രഖ്യാപിച്ച ധനസഹായം വെട്ടിക്കുറച്ചു. ഒരു ലക്ഷം രൂപയുടെ ധനസഹായമാണ് 50,000 ആയി വെട്ടികുറച്ചത്. ജീവൻ നഷ്ടപ്പെട്ടവരും കാണാതായവരുമായ 41 തൊഴിലാളികളുടെ കുടുംബങ്ങൾക്കായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്.
ധനസഹായം വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹമെന്ന് ഐഎൻടിയുസി ജില്ല പ്രസിഡൻ്റ് പി.പി. ആലി പറഞ്ഞു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ വലിയ പ്രതിഷേധത്തിലേക്ക് പോകുമെന്നും പി.പി. ആലി ന്യൂസ് മലയാളത്തോട് പറഞ്ഞു.