കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിന് പിഴ; വിചിത്ര പിഴ ചുമത്തിയത് ബെംഗളൂരു ട്രാഫിക് പൊലീസ്

ഇതുവരെ ബെെക്കുമായി ബെംഗളൂരുവില്‍ പോയിട്ടില്ലെന്നും, മറ്റൊരു വാഹനം നടത്തിയ നിയമലംഘനത്തിനാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്നും രജിത്ത്...
കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിന് പിഴ; 
വിചിത്ര പിഴ ചുമത്തിയത് ബെംഗളൂരു ട്രാഫിക് പൊലീസ്
Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന് പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പൊലീസ്. വേങ്ങേരി സ്വദേശി രജിത്ത് രാജിന്റെ ബൈക്കിനാണ് 500 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് ലഭിച്ചത്. അമിതവേഗതയില്‍ യാത്ര ചെയ്തെന്നാണ് ചലാനില്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ബെെക്കുമായി ബെംഗളൂരുവില്‍ പോയിട്ടില്ലെന്നും, മറ്റൊരു വാഹനം നടത്തിയ നിയമലംഘനത്തിനാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്നും രജിത്ത് പറയുന്നു.

കെഎൽ 58 എച്ച് 6236 നമ്പറിലുള്ള ബെെക്കിനാണ്, ജനുവരി 16ന് ബെംഗളൂരുവില്‍ അമിതവേഗതയിൽ വാഹനമോടിച്ച് നിയമലംഘനം നടത്തിയെന്ന് കാണിച്ച് 500 രൂപ പിഴയിട്ടത്. എന്നാൽ, വേങ്ങേരിയിലെ രജിത്ത് രാജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത, ഈ വാഹനം നാളിതുവരെയായി കോഴിക്കോടിന് പുറത്തേക്ക് പോയിട്ടില്ല. നിയമലംഘനം നടന്നതായി പറയുന്ന ദിവസം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനാണ് പിഴ അടയ്ക്കാന്‍ നോട്ടീസ് ലഭിച്ചത്.

കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിന് പിഴ; 
വിചിത്ര പിഴ ചുമത്തിയത് ബെംഗളൂരു ട്രാഫിക് പൊലീസ്
മന്ത്രിസഭാ യോഗം ഇന്ന്; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരടിന് അംഗീകാരം നൽകും

ശനിയാഴ്ചയാണ് ബെംഗളൂരു ട്രാഫിക് പൊലീസിന്റെ നോട്ടീസ് രജിത്തിന് ലഭിക്കുന്നത്. നോട്ടീസിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്തു പരിശോധിച്ചപ്പോൾ നിയമലംഘനം നടത്തിയത് മറ്റൊരു വാഹനമാണ് എന്ന് വ്യക്തമായി. കെഎൽ 58 കെ 6236 എന്ന നമ്പറിലുള്ള ആക്ടീവ സ്കൂട്ടറാണ് ചിത്രത്തിലുള്ളത്. നമ്പർ പ്ലേറ്റിലെ ഒരു അക്ഷരം മാറിയപ്പോള്‍, പിഴ രജിത്തിന്റെ തലയിലായി.

ട്രാഫിക് ക്യാമറകൾ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യുമ്പോൾ, അക്ഷരങ്ങളോ അക്കങ്ങളോ മാറിപ്പോകുന്നത് വഴി ഇത്തരം തെറ്റായ ചലാനുകള്‍ വരാറുണ്ട്. തെറ്റ് ചൂണ്ടിക്കാട്ടി ഇ-മെയില്‍ വഴി രജിത്ത് ബെംഗളൂരു ട്രാഫിക് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com