വർണ്ണത്തിന് പ്രാധാന്യം നൽകിയുള്ള വെടിക്കെട്ട്; പരമ്പരാഗത വെടിക്കെട്ട് ഒഴിവാക്കാൻ ഒരുങ്ങി കൊച്ചിൻ ദേവസ്വം ബോർഡ്

അടുത്തിടെ നടന്ന വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ആലോചന.
Fireworks with an emphasis on color
വർണ്ണത്തിന് പ്രാധാന്യം നൽകിയുള്ള വെടിക്കെട്ട്
Published on
Updated on

തിരുവനന്തപുരം: ക്ഷേത്ര ഉത്സവങ്ങളിൽ വെടിക്കെട്ട് അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പരാമ്പരാഗത വെടിക്കെട്ട് ഒഴിവാക്കാൻ നീക്കം. ആധുനിക രീതിയിലുള്ള വെടിക്കെട്ട് നടത്താനാണ് കൊച്ചിൻ ദേവസ്വം ബോർഡ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ക്ഷേത്രങ്ങളിലെ ഉപദേശക സമിതി അംഗങ്ങളുമായി ഇന്ന് ആലോചനാ യോഗം ചേരും.

ശബ്ദത്തിന് പ്രാധാന്യം നൽകാതെ വർണ്ണത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ആധുനിക രീതിയിലുള്ള വെടിക്കെട്ട് എന്ന ആശയം മുന്നോട്ട് വയ്ക്കുമെന്നാണ് റിപ്പോർട്ട്. അടുത്തിടെ നടന്ന വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ആലോചന.

Fireworks with an emphasis on color
'മിന്നൽ മാജിക്' ഉടനില്ല; വിശദ പഠനത്തിന് ശേഷം തുടർ നടപടിയെന്ന് എക്സൈസ് കമ്മിഷണർ

അടുത്തിടെ തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോട് പടക്കപ്പുരയിൽ ഉണ്ടായ അപകടത്തിൽ നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇതോടെ നിയമങ്ങൾ കൂടുതൽ കർക്കശമാക്കിയിരിക്കുകയാണ് സർക്കാർ.

Fireworks with an emphasis on color
മകനെ സ്‌കൂളിൽ വിടാൻ പോകവേ കാട്ടാന ആക്രമിച്ചു; ഇടുക്കിയിൽ യുവതിക്ക് ദാരുണാന്ത്യം
News Malayalam 24x7
newsmalayalam.com