ഇടുക്കിയിൽ അഞ്ച് വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

കുട്ടിയെ വാഹനത്തിലിരുത്തി രാവിലെ ജോലിക്ക് പോയ മാതാപിതാക്കൾ തിരികെ എത്തിയപ്പോൾ കുഞ്ഞിനെ ബോധരഹിതമായ നിലയിൽ കണ്ടെത്തുകയായിരുന്നു
IDUKKI FIVE YEAR OLD DEAD, Idukki
കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ കാർSource: News Malayalam 24x7
Published on

ഇടുക്കി: രാജാക്കാട് തിങ്കൾകാട്ടിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളുടെ മകൾ കൽപ്പന കുലു ആണ് മരിച്ചത്. അസം സ്വദേശികളായ മാതാപിതാക്കൾ കുട്ടിയെ വാഹനത്തിൽ ഇരുത്തിയ ശേഷം രാവിലെ കൃഷിയിടത്തിൽ ജോലിക്ക് പോയതായിരുന്നു. സംഭവത്തിൽ രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

IDUKKI FIVE YEAR OLD DEAD, Idukki
ശമ്പളം കിട്ടാത്തതിനെ തുടർന്ന് അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപിക ഉൾപ്പെടെ നാല് പേർക്ക് സസ്പെൻഷൻ

രാവിലെ ജോലിക്ക് പോയ മാതാപിതാക്കൾ ഉച്ചയ്ക്ക് ജോലിക്കുശേഷം തിരികെ എത്തിയപ്പോൾ കുട്ടിയെ വാഹനത്തിനുള്ളിൽ ബോധരഹിതമായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശക്തമായ പനിയെ തുടർന്ന് മാതാപിതാക്കൾ കഴിഞ്ഞ ദിവസം കുട്ടിക്ക് മരുന്ന് വാങ്ങിയിരുന്നെന്നും റിപ്പോർട്ടുണ്ട്. പോസ്റ്റ്മാർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com