പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; എറണാകുളം കളക്ട്രേറ്റിലെ ക്ലർക്കിനെ സർവീസില്‍ നിന്ന് നീക്കി

76,83,000 രൂപയാണ് കളക്ട്രേറ്റിലെ ക്ലർക്കായ വിഷ്ണുപ്രസാദ് തട്ടിയത്
എറണാകുളം സിവില്‍ സ്റ്റേഷന്‍
എറണാകുളം സിവില്‍ സ്റ്റേഷന്‍
Published on

എറണാകുളം: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് ക്ലർക്ക് വിഷ്ണു പ്രസാദിനെ സർവീസിൽ നിന്നും നീക്കം ചെയ്തു. 2018 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തെ തുടർന്ന് എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി. ലാൻഡ് റവന്യൂ കമ്മീഷണറുടെയാണ് നടപടി.

എറണാകുളം സിവില്‍ സ്റ്റേഷന്‍
ഔദ്യോഗിക വാഹനം തടയണം, ഗാരേജിലിടണം; രജിസ്ട്രാറുടെ സസ്പെന്‍ഷനില്‍ നിലപാട് കടുപ്പിച്ച് വിസി മോഹനൻ കുന്നുമ്മൽ

2019ല്‍ എറണാകുളം കളക്ട്രേറ്റ് വഴി പ്രളയദുരിത ബാധിതർക്കുള്ള പണം വിതരണം ചെയ്തിരുന്നു. 667 പേർക്കാണ് പണം നല്‍കാനുണ്ടായിരുന്നത്. ഇതില്‍ നിന്ന് 76,83,000 രൂപയാണ് കളക്ട്രേറ്റിലെ ക്ലർക്കായ വിഷ്ണുപ്രസാദ് തട്ടിയത്. പല ഘട്ടങ്ങളായിട്ടാണ് ഇയാള്‍ പണം തട്ടിയതെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ അഞ്ച് വർഷമായി വിഷ്ണു പ്രസാദ് സസ്പെന്‍ഷനിലായിരുന്നു. 2019ല്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ലാന്‍ഡ് റെവന്യൂ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവീസില്‍ നിന്നും വിഷ്ണുവിനെ നീക്കം ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com