

കൊല്ലം: പുനലൂർ ലിവിങ് വാട്ടർ റെസിഡൻഷ്യൽ സ്കൂളിലെ ക്രൂരതകളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുട്ടികളെ കൊണ്ട് ബാലവേല ചെയ്യിക്കുന്ന ദൃശ്യങ്ങളാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്. സ്കൂളിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കു വേണ്ട് കുട്ടികൾ മണ്ണ് ചുമക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബൈബിൾ പഠനത്തിന്റെ മറവിലാണ് കുട്ടികളോട് കൊടുംക്രൂരത കാണിക്കുന്നത്.
അതേസമയം, ആറാം ക്ലാസുകാരനെ കെട്ടി തൂക്കാൻ ഉപയോഗിച്ച കയർ സ്കൂളിൽ നിന്ന് പൊലീസ് കണ്ടെത്തി. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് കയർ കണ്ടെത്തിയത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പുനലൂർ ഡിഇഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. കഴിഞ്ഞ ദിവസമാണ് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ലിവിങ് വാട്ടർ റെസിഡൻഷ്യൽ സ്കൂളിൽ ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കിയത്.
പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും കുട്ടിയെ തല കീഴായി നിര്‍ത്തി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂര്‍ പൊലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സ്ഥാപനത്തിന്റെ വാര്‍ഡനും കുക്കുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പത്തനംതിട്ട സ്വദേശികളായ ലിജു കുമാര്‍, ടോം എന്നിവരാണ് പിടിയിലായത്. 500 രൂപ കാണാനില്ലെന്ന് ആരോപിച്ചാണ് ഇരുവരും ചേർന്ന് കൊടും ക്രൂരത നടത്തിയത്.
(കുട്ടികൾക്കെതിരെയുള്ള ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾ ജാമ്യമില്ലാത്തതും കഠിനമായ ശിക്ഷ ലഭിക്കുന്നതുമായ കുറ്റകൃത്യങ്ങളാണ്യ)