ചരിത്രം കുറിച്ച് റബ്ബർ വില! കിലോ ഒന്നിന് 300 രൂപ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതികൂല കാലാവസ്ഥ കാരണം റബ്ബർ ഉത്പാദനം കുറഞ്ഞതും പശ്ചിമേഷ്യൻ പ്രതിസന്ധിയുമാണ് റബ്ബർവില ഉയരാൻ കാരണം
ചരിത്രം കുറിച്ച് റബ്ബർ വില! കിലോ ഒന്നിന് 300 രൂപ
Published on: 
Updated on: 

കൊച്ചി: ചരിത്രത്തിലാദ്യമായി കേരളത്തിൽ റബ്ബർ വില കിലോഗ്രാമിന് 300 രൂപയിലെത്തി. റബ്ബർ ബോർഡിൻ്റെ ഔദ്യോഗിക നിരക്ക് പ്രകാരം കോട്ടയം മാർക്കറ്റിൽ ഇന്ന് ആർഎസ്എസ് 4 ഗ്രേഡ് റബ്ബറിൻ്റെ വില 300 രൂപയാണ്. ആർഎസ്എസ് 5ന് കിലോഗ്രാമിന് 294 രൂപയും ലാറ്റക്സിന് 197 രൂപ 60 പൈസയിലും വ്യാപാരം നടന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതികൂല കാലാവസ്ഥ കാരണം റബ്ബർ ഉത്പാദനം കുറഞ്ഞതും പശ്ചിമേഷ്യൻ പ്രതിസന്ധിയുമാണ് റബ്ബർവില ഉയരാൻ കാരണം.

ക്രൂഡോയിൽ വില കുതിച്ചുയർന്നതോടെ കൃത്രിമ റബ്ബറിൻ്റെ ഉത്പാദനച്ചെലവ് കൂടി. ഇതോടെ വ്യവസായങ്ങൾ സ്വാഭാവിക റബ്ബറിനെ ആശ്രയിക്കാൻ തുടങ്ങി. ചരക്കുനീക്കത്തിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വില ഇനിയും ഉയരാനാണ് സാധ്യത. കർഷകർ റബ്ബർ വിറ്റഴിക്കാതെ സ്റ്റോക്ക് ചെയ്യുന്നതും വില കൂടാൻ കാരണമാണ്. ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽ നിന്ന് കിലോഗ്രാമിന് 303 രൂപയ്ക്ക് വരെ റബ്ബർ സംഭരിക്കുന്നുണ്ട്.

ചരിത്രം കുറിച്ച് റബ്ബർ വില! കിലോ ഒന്നിന് 300 രൂപ
അതിജീവിതയെ കൊല്ലാൻ ശ്രമം; ജാമ്യത്തിൽ ഇറങ്ങിയ പോക്സോ കേസ് പ്രതി അറസ്റ്റിൽ

റബ്ബർ കർഷകരുടെ പ്രധാന കേന്ദ്രമായ കോട്ടയം ജില്ല ഉൾപ്പെടെയുള്ള ഇടങ്ങളിൽ കർഷകർ വലിയ ആശ്വാസത്തിലാണ്. വർഷങ്ങളായി നേരിട്ടിരുന്ന വിലത്തകർച്ചയ്ക്ക് വിട നൽകി, വില 300 രൂപയിലെത്തിയത് കർഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.