
തൃശൂർ: കിണറ്റിൽ വീണ മാൻകുട്ടിയെ സിപിആർ നൽകി രക്ഷിച്ചു. പട്ടിക്കാട് ആണ് സംഭവം.
ചെന്നായിപാറയില്‍ ചോരയിൽ ആന്റണിയുടെ കിണറ്റിൽ ആണ് മാൻ കുട്ടി വീണത്. മാന്‍കുട്ടി കിണറ്റില്‍ വീണത് ശ്രദ്ധയില്‍പ്പെട്ട ആന്റണി വനം വകുപ്പിനെ വിവരം അറിയിച്ചു.
വിവരം അറിഞ്ഞ വനം വകുപ്പ് റെസ്ക്യൂ സംഘം ഉടന്‍ സംഭവസ്ഥലത്തെത്തി. സംഘാംഗങ്ങളില്‍ ഒരാള്‍ കിണറ്റില്‍ ഇറങ്ങി മാനിനെ വെള്ളത്തില്‍ നിന്നും എടുത്തുയർത്തി. എന്നാല്‍ മാന്‍ അബോധാവസ്ഥയിലായിരുന്നു. ഇതോടെയാണ് സംഘം മാനിന് സിപിആർ നല്‍കാന്‍ തീരുമാനിച്ചത്.