പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം...
ഫോറസ്റ്റ് വാച്ചർ ഷൈജു
ഫോറസ്റ്റ് വാച്ചർ ഷൈജുSource: Screengrab
Published on
Updated on

പാലക്കാട്: കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്ന് സ്റ്റേഷനിലെ ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെയാണ് ആക്രമണം.

ഫോറസ്റ്റ് വാച്ചർ ഷൈജു
നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടരുതെന്ന് നിർദേശം

കോട്ടോപ്പാടം ചെന്നേരികുന്നിൽ വച്ചാണ് ഷൈജുവിനെ ആന ആക്രമിച്ചത്. രണ്ട് ആനകളെ തുരത്തുന്നതിനിടെയാണ് ഒരു ആന ഷൈജുവിനെ ആക്രമിച്ചത്. ആന ഷൈജുവിനെ വലിച്ചെറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ ഷൈജു മരണപ്പെട്ടു. വാരിയെല്ലിനും മുതുകിനുമെല്ലാം വലിയ രീതിയിലുള്ള പരിക്കുകളുണ്ടായിരുന്നു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com