നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാർ മത്സരിക്കേണ്ട; കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് കനുഗോലു റിപ്പോർട്ട്

ജനവികാരം കോൺഗ്രസിന് എതിരാകുന്നതിന് ഇത് കാരണമാകുമെന്നുമാണ് കനുഗോലു സർവേ ഫലം
നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാർ മത്സരിക്കേണ്ട; കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് കനുഗോലു റിപ്പോർട്ട്
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുപ്രധാന തീരുമാനവുമായി കോൺ​ഗ്രസ്. തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്നാണ് സുനിൽ കനുഗോലുവിൻ്റെ നിർദേശം. സിറ്റിങ് എം‌പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ജനവികാരം കോൺഗ്രസിന് എതിരാകുന്നതിന് ഇത് കാരണമാകുമെന്നുമാണ് സർവേ ഫലം.

ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ പല ലോക്സഭാ സീറ്റുകളും നഷ്ടപ്പെടുമെന്നും കനുഗോലു മുന്നറിയിപ്പ് നൽകുന്നു. ഒരു എംപിക്കും ഇളവ് നൽകേണ്ടതില്ല. ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റ് പല എംപിമാരും സമ്മർദ തന്ത്രം പ്രയോഗിക്കുമെന്നും റിപ്പോർട്ട്. കനുഗോലുവിൻ്റെ റിപ്പോർട്ട് കോൺഗ്രസ് നേതൃത്വത്തിന് കൈമാറി.

നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാർ മത്സരിക്കേണ്ട; കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് കനുഗോലു റിപ്പോർട്ട്
കുടിവെള്ള ടാങ്കിൽ അറ്റകുറ്റപ്പണി, നാട്ടകത്ത് പണം കൊടുത്ത് കുടിവെള്ളം വാങ്ങി നാട്ടുകാർ; നഗരസഭ ഇടപെടുന്നില്ലെന്ന് ആക്ഷേപം

കെ.സുധാകരൻ (കണ്ണൂർ), ശശി തരൂർ (നേമം), ഷാഫി പറമ്പിൽ (തലശേരി), അടൂർ പ്രകാശ് (കോന്നി), കൊടിക്കുന്നിൽ സുരേഷ് (ചിറയിൻകീഴ്, അടൂർ) എന്നിവരാണ് നിലവിലെ കോൺ​ഗ്രസ് എംപികൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com