ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു ഇഡിക്ക്‌ മുന്നിൽ; ചോദ്യം ചെയ്യൽ കൊച്ചി ഓഫീസിൽ വച്ച്

റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ വിശദീകരണം ചോദിക്കാനാണ് ഇഡിയുടെ നീക്കം
ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു ഇഡിക്ക്‌ മുന്നിൽ; ചോദ്യം ചെയ്യൽ കൊച്ചി ഓഫീസിൽ വച്ച്
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ചോദ്യം ചെയ്യലിനായി ദേവസ്വം ബോര്‍ഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ഇഡിയ്ക്ക് മുന്നിൽ ഹാജരായി. ദ്വാരപാലക-കട്ടിളപ്പാളി കേസുകളിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് മുരാരി ബാബു ​ഹാജരായിരിക്കുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ വിശദീകരണം ചോദിക്കാനാണ് ഇഡിയുടെ നീക്കം. ഇഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ.

കേസിൽ ഇഡി ചോദ്യം ചെയ്യുന്ന ആദ്യത്തെയാളാണ് മുരാരി ബാബു. എസ്ഐടി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കാൻ വൈകിയതോടെ സ്വാഭാവിക ജാമ്യം ലഭിച്ചാണ് മുരാരി ബാബു പുറത്തിറങ്ങിയത്. സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം തുടരുന്നതിനിടെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു ഇഡിക്ക്‌ മുന്നിൽ; ചോദ്യം ചെയ്യൽ കൊച്ചി ഓഫീസിൽ വച്ച്
ഐക്യശ്രമങ്ങൾ ഹൈന്ദവസമൂഹം അധോഗതിയിലേക്ക് പോകാതിരിക്കാൻ; എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിൽ പ്രതീക്ഷ വച്ച് വെള്ളാപ്പള്ളി

കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആദ്യത്തെ ആള്‍ കൂടിയാണ് മുരാരി ബാബു. കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് കട്ടിളപ്പാളി- ദ്വാരപാലക കേസിൽ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. സ്വർണക്കൊള്ളയിലെ എസ്ഐടി രജിസ്റ്റർ ചെയ്ത ദ്വാരപാലക കേസിൽ രണ്ടാം പ്രതിയും കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു.

News Malayalam 24x7
newsmalayalam.com