"ഒരു വർഗത്തിൻ്റെ മാത്രം ആളല്ലെന്ന് ഗുരുദേവൻ പറഞ്ഞത് മറന്നോ?"; ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ ബിജെപിക്കെതിരെ ടി.പി. സെൻകുമാർ

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ടി.പി. സെൻകുമാറിന്റെ വിമർശനം
TP senkumar
ടി.പി. സെൻകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്Source: Facebook
Published on

എറണാകുളം: ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി മുൻ ഡിജിപിയും ബിജെപിക്കാരനുമായ ടി.പി. സെൻകുമാർ. ഒബിസി മോർച്ച ശ്രീനാരായണഗുരു ജയന്തി പരിപാടി നടത്തുന്നതിനെതിരെയാണ് വിമർശനം. ഒബിസി മോർച്ചയെ പരിപാടി ഏൽപ്പിച്ചത് എന്തിനാണെന്ന് സെൻകുമാർ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ടി.പി. സെൻകുമാറിന്റെ വിമർശനം.

എറണാകുളത്ത് ഒബിസി മോർച്ച സംഘടിപ്പിക്കുന്ന ഗുരു സംഗമത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചായിരുന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ്റെ വിമർശനം. നാം ഒരു വർഗത്തിൻ്റെ ആളല്ലെന്ന് ഗുരുദേവൻ പറഞ്ഞത് മറന്നോ എന്ന് സെൻകുമാർ ചോദിക്കുന്നു. ഗുരു ദേവൻ 1916ൽ തന്നെ പറഞ്ഞ കാര്യങ്ങൾ മറന്നാണ് നമ്മൾ പ്രവർത്തിക്കുന്നതെന്നും ടി.പി. സെൻകുമാർ വിമർശിച്ചു.

TP senkumar
17 വർഷങ്ങളുടെ കാത്തിരിപ്പ്; പയ്യന്നൂർ മൂലക്കീൽ കടവ് പാലത്തിൻ്റെ നിർമാണം അനന്തമായി നീളുന്നു

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം:

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിക്കാൻ ഒബിസി മോർച്ചയെ ഏൽപ്പിക്കുന്ന ബിജെപി , ഗുരുദേവൻ 1916ൽ തന്നെ പറഞ്ഞ കാര്യങ്ങൾ മറന്നാണ് പ്രവർത്തിക്കുന്നത്.

നാം ഒരു വർഗത്തിന്റെ മാത്രം ആളല്ലന്നും നാം ജാതി ഭേദം വിട്ടിട്ടു സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നും ഗുരുദേവൻ അരുളിച്ചെയ്തതാണ്.

അത്‌ നിങ്ങൾക്കിപ്പോഴും അറിയില്ലേ?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com