"കരഞ്ഞ് വോട്ട് വാങ്ങി, വീടുകൾ കയറി അപവാദ പ്രചരണം നടത്തി"; മന്ത്രി എം. ലിജുവിനെതിരെ യു. പ്രതിഭ

ഫേസ്‍ബുക്ക് ലൈവിലൂടെയായിരുന്നു മുൻ എംഎൽഎയുടെ പ്രതികരണം
"കരഞ്ഞ് വോട്ട് വാങ്ങി, വീടുകൾ കയറി അപവാദ പ്രചരണം നടത്തി";  മന്ത്രി എം. ലിജുവിനെതിരെ യു. പ്രതിഭ
Published on
Updated on

ആലപ്പുഴ: മന്ത്രി എം. ലിജുവിനെതിരെ കായംകുളം മുൻ എംഎൽഎ യു. പ്രതിഭ. ലിജു ജയിച്ചത് ശരിയായ മാർഗത്തിൽ അല്ലെന്നാണ് യു. പ്രതിഭയുടെ ആരോപണം. ലിജു കരഞ്ഞ് വോട്ട് വാങ്ങി. താൻ കരഞ്ഞത് വോട്ടിന് വേണ്ടി ആയിരുന്നില്ല. ലിജു വീടുകൾ കയറി അപവാദ പ്രചരണം നടത്തി. മണ്ഡലത്തിൽ യുഡിഎഫ് പണം ഒഴുക്കിയെന്നും യു. പ്രതിഭയുടെ ​ഗുരുതര ആരോപണം. ഫേസ്‍ബുക്ക് ലൈവിലൂടെയായിരുന്നു മുൻ എംഎൽഎയുടെ പ്രതികരണം.

വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്നാൽ വിജയിച്ച വ്യക്തികൾ ആ നാടിന് വേണ്ടി എന്തെല്ലാം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കൂട്ടായ പരിശ്രമത്തിന്റെ ഫലമായണ് യുഡ‍ിഎഫിന് വിജയിക്കാൻ കഴിഞ്ഞത്. എന്നാൽ ധാരാളം കള്ളപ്രചാരണങ്ങളും എനിക്കെതിരെ ഉണ്ടായിട്ടുണ്ട്. രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ ഇനി യുഡിഎഫിന് അവസരം തരണം എന്നായിരുന്നു പ്രചരണം. വില്ലത്തിയാക്കിയായിരുന്നു വീടുകൾ കയറിയുള്ള പ്രചരണം. അങ്ങനെ ഒരു സഹതാപ തരം​ഗം മണ്ഡലത്തിൽ സൃഷ്ടിച്ചു, യു. പ്രതിഭയുടെ വാക്കുകൾ.

"കരഞ്ഞ് വോട്ട് വാങ്ങി, വീടുകൾ കയറി അപവാദ പ്രചരണം നടത്തി";  മന്ത്രി എം. ലിജുവിനെതിരെ യു. പ്രതിഭ
"സ്വപ്നലോകത്തിലെ ബാലഭാസ്കരന്മാരായി മാധ്യമങ്ങൾ മാറി"; മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയില്ലെന്ന് ചാണ്ടി ഉമ്മൻ

തനിക്ക് വോട്ട് ചെയ്ത കായംകുളത്തെ വോട്ടർമാരോട് നന്ദിയുണ്ടെന്നും യു. പ്രതിഭ പറഞ്ഞു. എംഎൽഎ എന്ന നിലയിൽ താൻ ഒന്നും ചെയ്തില്ലെന്ന് പറയുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും അവർ പറഞ്ഞു. കായകുളത്തിന് വേണ്ടി താൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അഴിമതിയുടെ ഒരു കറപോലും തന്റെ കൈയ്യിൽ ഇല്ലെന്നും യു. പ്രതിഭ പറഞ്ഞു. മകനെ കുറിച്ച് അനാവശ്യം പറഞ്ഞു. മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ മറുപടി നൽകുമെന്നും അവർ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com