"കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിക്കുന്നത് കണ്ടിട്ടില്ല, മൊഴി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ട്"; മൊഴി മാറ്റി ഗൺമാൻ

ആയുധം ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് വീണ പറഞ്ഞിട്ടെന്നും ഗണ്‍മാന്‍ അഭിലാഷ് പറഞ്ഞു
വീണാ ജോർജ്- കെഎസ്‌യു പ്രതിഷേധം
Source: Social Media
Published on: 
Updated on: 

തിരുവനന്തപുരം: ‌കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജിനെ കുരുക്കി ഗൺമാന്റെ പുതിയ മൊഴി. വീണയെ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിക്കുന്നത് കണ്ടിട്ടില്ല. ആയുധം ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് വീണ പറഞ്ഞിട്ടെന്നും  ഗണ്‍മാന്‍ അഭിലാഷ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അഭിലാഷ് മൊഴി നൽകിയത്. വീണ ജോർജ് നിർദേശിച്ച പ്രകാരമാണ് അന്ന് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നും അഭിലാഷ് എസ്ഐടിയോട് പറഞ്ഞു.

കേസിൽ അഭിലാഷിൻ്റെ മൊഴിയായിരുന്നു നിർണായകമായത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്ന് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നടക്കം ഗുരുതര കുറ്റങ്ങൾ ചുമത്തി കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തത്. പ്രവർത്തകരായ എം.സി. അതുൽ, വി.വി. അക്ഷയ് എന്നിവരുൾപ്പെടെ നാലുപേർ തങ്ങളെ ആയുധങ്ങളുമായി വന്ന് ആക്രമിച്ചെന്നായിരുന്നു ഗൺമാൻ അഭിലാഷിന്റെ ആദ്യത്തെ മൊഴി. ആദ്യം വ്യാജമൊഴി നൽകിയതിനും പിന്നീട് മൊഴി തിരുത്തി പറഞ്ഞതിനും ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അഭിലാഷിനെതിരെ നടപടിയെടുക്കാൻ എസ്ഐടി ഒരുങ്ങുകയാണ്. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്ഐടി റിപ്പോർട്ട് നൽകും. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടിയാകും റിപ്പോര്‍ട്ട് നല്‍കുകയെന്നാണ് വിവരം.

വീണാ ജോർജ്- കെഎസ്‌യു പ്രതിഷേധം
വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക്? 'ധനുഷ് നർപാണി ഇയക്കം' രൂപീകരണത്തെ സ്വാഗതം ചെയ്ത് ടിവികെ

കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം വീണാ ജോർജിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, തന്നെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും ആക്രമണശ്രമം തെളിയിക്കാൻ പര്യാപ്തമല്ല. മാത്രമല്ല പ്രവർത്തകരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങളിൽനിന്നും മറ്റും നേരത്തെ വ്യക്തമായിരുന്നു.

2026 ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരേ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കെഎസ്‌യു പ്രവർത്തകരായ എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവർക്കെതിരേയാണ് വധശ്രമം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മന്ത്രിക്ക് പ്രതിഷേധത്തിനിടയിൽ പരിക്കേറ്റതിനെ തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് റെയിൽവേ പൊലീസ് ആദ്യം കേസെടുത്തത്. കണ്ണൂർ സബ് ജയിലിൽ 16 ദിവസത്തെ റിമാൻഡിന് ശേഷമാണ് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്.

Related Stories

"വീണ ജോർജിനെതിരെ കേസെടുത്ത് അന്വേഷിക്കണം", ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു; കരിങ്കൊടി കണ്ടാൽ ഇങ്ങനെ ഭയപ്പെടണോ എന്ന്   മുരളീധരൻ്റെ പരിഹാസം
"ടി. വീണയ്ക്ക് പ്രതിരോധം തീര്‍ത്തത് എന്തിന്? കോടിയേരിയുടെയും വിഎസിൻ്റെയും മക്കളോട് വ്യത്യസ്ത നിലപാട്"; സിപിഐഎം കണ്ണൂര്‍ വിപുലീകൃത കമ്മിറ്റിയില്‍ വിമര്‍ശനം
"അനുഭവിച്ച  വേട്ടയാടലിന്റെ ക്രൂരത വിവരിക്കാൻ  കഴിയുന്നതിലപ്പുറം, ഒറ്റവാക്കിൽ തീരുന്നതല്ല ഒന്നും"; കെ. മുരളീധരൻ്റെ പ്രസ്താവനയിൽ പ്രതികരിച്ച് വീണാ ജോർജ്
എം. ലിജു
News Malayalam 24x7
newsmalayalam.com