വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക്? 'ധനുഷ് നർപാണി ഇയക്കം' രൂപീകരണത്തെ സ്വാഗതം ചെയ്ത് ടിവികെ

കോയമ്പത്തൂരിൽ ധനുഷ് ഫാൻസായ മൂവായിരത്തോളം ഭാരവാഹികൾ പങ്കെടുത്ത ഒരു യോഗത്തിൽ താരത്തിൻ്റെ ആരാധക സംഘടനയെ 'ധനുഷ് നർപാണി ഇയക്കം' എന്ന് പുനർനാമകരണം ചെയ്തതിന് പിന്നാലെയാണ് ഈ പ്രതികരണം.
dhanush and vijay
Published on: 
Updated on: 

ചെന്നൈ: തമിഴക രാഷ്ട്രീയത്തിലേക്ക് വിജയ്ക്ക് പിന്നാലെ ധനുഷും ചുവടുവയ്ക്കാനൊരുങ്ങുന്നു എന്ന വാർത്തകളെ സ്വാഗതം ചെയ്ത് ഭരണകക്ഷിയായ ടിവികെ. കോയമ്പത്തൂരിൽ ധനുഷ് ഫാൻസായ മൂവായിരത്തോളം ഭാരവാഹികൾ പങ്കെടുത്ത ഒരു യോഗത്തിൽ താരത്തിൻ്റെ ആരാധക സംഘടനയെ 'ധനുഷ് നർപാണി ഇയക്കം' (ധനുഷ് വെൽഫെയർ മൂവ്‌മെൻ്റ്) എന്ന് പുനർനാമകരണം ചെയ്തതിന് പിന്നാലെയാണ് ഈ പ്രതികരണം.

ഫാൻസ് അസോസിയേഷൻ്റെ അച്ചടക്കം, ക്ഷേമ പ്രവർത്തനങ്ങൾ, സാമൂഹിക ഉത്തരവാദിത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള യോഗത്തിൽ നടൻ ധനുഷ് പങ്കെടുത്തിരുന്നില്ല. ആരാധക സംഘടന നിലവിൽ തമിഴക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാലും ഈ സംഭവം ധനുഷും വിജയ്‌യുടെ പാതയിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ ഇടയാക്കിയിരുന്നു.

dhanush and vijay
'ജയിലർ 2' കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്ജു സാംസൺ; ഒപ്പം ഇന്ത്യൻ സഹതാരങ്ങളും!

രാഷ്ട്രീയ സ്റ്റാർട്ട് അപ്പുകളെ കുറിച്ച് ചിന്തിക്കുന്ന മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ ടിവികെയുടെ ഇതുവരെയുള്ള യാത്രയ്ക്ക് കഴിയുമെന്നതിൽ സന്തോഷമുണ്ടെന്ന് ടിവികെ വക്താവ് എം സത്യകുമാർ എൻഡിടിവിയോട് പറഞ്ഞു. "രാഷ്ട്രീയ സ്റ്റാർട്ടപ്പുകൾക്ക് ടിവികെ ഒരു പ്രചോദനമാകുമെന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ യാത്രയ്ക്ക് പതിറ്റാണ്ടുകളുടെ അടിത്തറയുണ്ട്. വിജയ് ഇതിനായി 30 വർഷത്തോളം പ്രവർത്തിച്ചു. ഇതൊന്നും അത്ര എളുപ്പമല്ല. ബദൽ രാഷ്ട്രീയ ശക്തികൾ ഉയർന്നുവരുമെങ്കിലും അവരുടെ ശക്തിയും സ്വയം നിലനിൽക്കാനുള്ള കഴിവും പ്രധാനമാണ്," സത്യകുമാർ പറഞ്ഞു.

ഭാവിയിൽ പാർട്ടിയിൽ ചേരുന്നവർക്ക് വിജയ്‌യുടെ സമീപനം ഒരു മാതൃകയായി മാറുമെന്ന് ടിവികെ വക്താവ് പറഞ്ഞു. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടി നടത്തുന്നതിനും തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതിനും മുഴുവൻ സമയ പ്രതിബദ്ധത ആവശ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

dhanush and vijay
"ലാലേട്ടന് പകരം എന്റെ മുഖം ഉപയോഗിച്ചിട്ടില്ല, ആവേശത്തിൽ പറ്റിയ അബദ്ധം"; 'ജയിലർ 2' ഡ്യൂപ്പ് വിവാദത്തിൽ ജോബി കൊടകര
News Malayalam 24x7
newsmalayalam.com