പീച്ചി കസ്റ്റഡി മർദനം: വീഴ്ച സമ്മതിച്ച് മുൻ എസ്ഐ പി.എം. രതീഷ്

ദക്ഷിണ മേഖലാ ഐജിയുടെ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ ആണ് കുറ്റസമ്മതം
പീച്ചി കസ്റ്റഡി മർദനത്തിൻ്റെ ദൃശ്യങ്ങൾ
പീച്ചി കസ്റ്റഡി മർദനത്തിൻ്റെ ദൃശ്യങ്ങൾSource: News Malayalam 24x7
Published on

തൃശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ വീഴ്ച സമ്മതിച്ച് മുൻ എസ്ഐ പി.എം. രതീഷ്. ഹോട്ടൽ ഉടമസ്ഥനെയും ജീവനക്കാരനെയും മർദിച്ച സംഭവത്തിലാണ് രതീഷ് വീഴ്ച സമ്മതിച്ചത്. ദക്ഷിണ മേഖലാ ഐജിയുടെ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ ആണ് കുറ്റസമ്മതം. അതേസമയം, കസ്റ്റഡി മർദനത്തിൽ തുടർനടപടികൾ വേഗത്തിലാക്കാൻ ആണ് ആഭ്യന്തരവകുപ്പിന്റെ നീക്കം.

പീച്ചി കസ്റ്റഡി മർദനത്തിൻ്റെ ദൃശ്യങ്ങൾ
സൂപ്പര്‍ ലീഗ് കേരള: രണ്ടും കല്‍പ്പിച്ച് മലപ്പുറം; ഇന്ന് തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും

കസ്റ്റഡി മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വലിയ വിവാദമായിരുന്നു. ഇതോടെ പി.എം. രതീഷിനെതരായ നടപടി സസ്പെൻഷനിൽ ഒതുക്കില്ലെന്നും വകുപ്പുതല നടപടികളായ പിരിച്ചുവിടലിന് ഉൾപ്പെടെ സാധ്യതയുണ്ടെന്നും മുതിർന്ന ദ്യോഗസ്ഥർ അറിയിച്ചിരുന്നു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് പി.എസ്. സുജിത്ത് മർദിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പീച്ചിയിലെ സംഭവം.

പീച്ചി കസ്റ്റഡി മർദനത്തിൻ്റെ ദൃശ്യങ്ങൾ
കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റിൽ; കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്ന് കണ്ടെത്തൽ

2023 മെയ് 24ന് നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ 2025 സെപ്റ്റംബർ ഏഴിനാണ് പുറത്തുവന്നത്. ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ.പി. ഔസേപ്പും മകൻ പോൾ ജോസഫും ഹോട്ടലിലെ ജീവനക്കാരനുമാണ് മർദനത്തിന് ഇരയായത്. ഹോട്ടലിൽ വിളമ്പിയ ബിരിയാണിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മൂവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഒന്നരവർഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ഔസേപ്പിന് സ്റ്റേഷനിൽ നിന്നുള്ള മർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെയാണ് മർദന ദൃശ്യം പുറത്തുവന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com