ആരും ക്ഷണിക്കാതെ എത്തി; ശ്രീനിവാസൻ്റെ സംസ്‌കാര ചടങ്ങിൻ്റെ കാർമികത്വം സ്വയം ഏറ്റെടുത്ത് സുനിൽ സ്വാമി; തട്ടിപ്പുകേസ് പ്രതിയായ ഇയാൾക്കെതിരെ പരാതി നൽകാൻ കുടുംബം

പാലക്കാട് മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ നിരവധി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് സുനില്‍ ദാസ്
ചടങ്ങിലെത്തിയ സുനിൽ സ്വാമി എന്ന സുനിൽ ദാസ്
ചടങ്ങിലെത്തിയ സുനിൽ സ്വാമി എന്ന സുനിൽ ദാസ്Source: News Malayalam 24x7
Published on
Updated on

കൊച്ചി: നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകളിൽ വിളിക്കാതെ എത്തിയ സുനിൽ സ്വാമിക്കെതിരെ കുടുംബത്തിന് അതൃപ്തി. നിരവധി തട്ടിപ്പ് കേസിൽ പ്രതിയായ ഇയാൾ ആരും ക്ഷണിക്കാതെയാണ് ചടങ്ങിനെത്തിയത്. സംസ്കാര ചടങ്ങുകളിൽ കുടുംബം വിളിച്ച കർമ്മി ഉണ്ടായിട്ടും സുനിൽ അട്ടിമറിച്ച് കാർമികത്വം ഏറ്റെടുത്തെന്നാണ് ആരോപണം.

ശ്രീനിവാസൻ്റെ കുടുംബം വേര്‍പാടിന്റെ വേദനയില്‍ നീറുമ്പോള്‍ അവരുടെ അനുമതിയില്ലാതെ എത്തി സംസ്‌കാര ചടങ്ങിന്റെ കാര്‍മികത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു സുനില്‍ദാസ് എന്ന സുനിൽ സ്വാമി. ശ്രീനിവാസന്റെ കുടുംബത്തിൽ ആർക്കും ഇയാളെ അറിയില്ലായിരുന്നു. കുടുംബം വിളിച്ച കർമികളെ മറികടന്ന് സ്വയം മുഖ്യകർമിയായുള്ള പ്രകടനമായിരുന്നു പിന്നീട് കണ്ടത്.

ചടങ്ങിലെത്തിയ സുനിൽ സ്വാമി എന്ന സുനിൽ ദാസ്
'പരസ്യപ്രതികരണം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി'; ലാലി ജെയിംസിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഡിസിസി

പാലക്കാട് മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ നിരവധി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് സുനില്‍ ദാസ്. കേരള പൊലീസും തമിഴ്‌നാട് പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പല കേസുകളിലായി ജയിൽ കഴിഞ്ഞയാൾ കൂടിയാണ് സുനിൽ ദാസ്.

ചടങ്ങിലെത്തിയ സുനിൽ സ്വാമി എന്ന സുനിൽ ദാസ്
എനിക്ക് അർഹതപ്പെട്ടതാണ് മേയർ പദവി എന്ന് പൊതുജനങ്ങൾക്കും അറിയാം; തൃശൂർ മേയർ പ്രഖ്യാപനത്തിൽ അതൃപ്തിയറിയിച്ച് ലാലി ജെയിംസ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com