"സമ്പത്തിൻ്റെ അഹങ്കാരം"; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ ജി. സുധാകരൻ

സ്ഥലം എംഎൽഎയെ അറിയിക്കാതെ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും കുട്ടനാട് എംഎൽഎ സന്ദർശിച്ചതിലാണ് സുധാകരൻ്റെ വിമർശനം...
"സമ്പത്തിൻ്റെ അഹങ്കാരം"; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ ജി. സുധാകരൻ
Source: Files
Published on
Updated on

ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാന് സമ്പത്തിൻ്റെ അഹങ്കാരമെന്ന് ജി. സുധാകരൻ എംഎൽഎ. സ്ഥലം എംഎൽഎയെ അറിയിക്കാതെ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും എംഎൽഎ സന്ദർശിച്ചതിലാണ് സുധാകരൻ്റെ വിമർശനം. ഒരു ജനപ്രതിനിധി മറ്റൊരു ജനപ്രതിനിധിയെ കവച്ചുവയ്ക്കാൻ പാടില്ല. താൻ നിയമസഭാ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകിയാൽ റെജി ചെറിയാനെതിരെ നടപടിയുണ്ടാകുമെന്നും ജി. സുധാകരൻ പറഞ്ഞു. ഒരു എംഎൽഎയുടെ മുകളിൽ വേറൊരു എംഎൽഎ അധികാരം സ്ഥാപിക്കുകയാണെന്നും ജി. സുധാകരൻ പറഞ്ഞു.

"സമ്പത്തിൻ്റെ അഹങ്കാരം"; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ ജി. സുധാകരൻ
"സിപിഐഎമ്മിനെ കുറിച്ച് പരാതിയില്ല"; ഹരിപ്പാട് വർഗീയത പറഞ്ഞത് ബിജെപിയാണെന്ന് രമേശ് ചെന്നിത്തല
News Malayalam 24x7
newsmalayalam.com