"സിപിഐഎമ്മിനെ കുറിച്ച് പരാതിയില്ല"; ഹരിപ്പാട് വർഗീയത പറഞ്ഞത് ബിജെപിയാണെന്ന് രമേശ് ചെന്നിത്തല

വർഗീയത കൊണ്ട് മുന്നോട്ട് പോകാമെന്ന് ബിജെപി കരുതേണ്ടെന്ന് രമേശ് ചെന്നിത്തല
No complaints about the CPI(M)
രമേശ് ചെന്നിത്തല
Published on
Updated on

ആലപ്പുഴ: സിപിഐഎമ്മിനെ കുറിച്ച് തനിക്ക് പരാതിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഹരിപ്പാട് വർഗീയത പറഞ്ഞത് ബിജെപിയാണ്. വർഗീയത കൊണ്ട് മുന്നോട്ട് പോകാമെന്ന് ബിജെപി കരുതേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഇഡിക്ക് നേരെ ഉണ്ടായ ആക്രമണത്തെ ആഭ്യന്തരമന്ത്രി അപലപിച്ചു. നിയമം കൈയിൽ എടുക്കാൻ ആരും ശ്രമിക്കേണ്ട. നിയമം കൈയിലെടുക്കാൻ ശ്രമിച്ചാൽ ശക്തമായി അടിച്ചമർത്തും. ഇഡി റെയ്‌ഡിന് വന്നത് അറിയിച്ച് കൊണ്ടല്ല. പ്രതിഷേധത്തിൻ്റെ സൂചന ആരും നൽകിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

No complaints about the CPI(M)
"ആര്‍ത്തവ കാലം ബുദ്ധിമുട്ട് നിറഞ്ഞത്"; അവധിക്കെതിരെ പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും

സിപിഐഎമ്മിൻ്റെ പാർട്ടി ഓഫീസിൽ പോയി യാചിച്ചിട്ടില്ല. പാർട്ടി ഓഫീസിൽ കയറാൻ പൊലീസിന് കഴിയും. അക്രമം ഒഴിവാക്കാൻ അത് വേണ്ടെന്ന് വെച്ചതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പ്രവർത്തകർക്ക് എതിരെ നിരവധി കേസുകളുണ്ട്. അന്ന് ആരും പൊലീസിനെ ആക്രമിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പേപ്പട്ടിയെ പോലെയാണ് ആക്രമിച്ചത്.

കോടതി പറഞ്ഞിട്ടും പിണറായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചില്ല. എന്നാൽ ആദ്യ ക്യാബിനറ്റിൽ തന്നെ യുഡിഎഫ് അന്വേഷണസംഘം രൂപീകരിച്ചു. ആരും നിയമത്തിന് അതീതരല്ലെന്നും ചെന്നിത്തല പറഞ്ഞു. ആഭ്യന്തര മന്ത്രി അന്വേഷണത്തിൽ ഇടപെടില്ല. എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് ഡിജിപിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

No complaints about the CPI(M)
"രാഷ്‌ട്രീയമായി കാണേണ്ടതില്ല, ഇത് സൗഹൃദ സന്ദർശനം"; വി.ഡി. സതീശനെ കണ്ട് തുഷാർ വെള്ളാപ്പള്ളി
News Malayalam 24x7
newsmalayalam.com