ഹസ്തദാനം ചെയ്തും തോളിൽ തട്ടിയും അഭിവാദ്യം; രാഷ്‌ട്രീയ കേരളത്തിന് സ്നേഹക്കാഴ്ചയായി പിണറായിയും ജി. സുധാകരനും

പിണറായി വിജയൻ്റെ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും മറ്റ് എംഎൽഎമാരും ഡസ്‌കിൽ അടിച്ച് അഭിവാദ്യം ചെയ്തു.
ഹസ്തദാനം ചെയ്തും തോളിൽ തട്ടിയും അഭിവാദ്യം; രാഷ്‌ട്രീയ കേരളത്തിന് സ്നേഹക്കാഴ്ചയായി 
പിണറായിയും ജി. സുധാകരനും
Published on: 
Updated on: 

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ധർമടം എംഎൽഎയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയൻ്റെ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും മറ്റ് എംഎൽഎമാരും ഡസ്‌കിൽ അടിച്ച് അഭിവാദ്യം ചെയ്തു.

ഹസ്തദാനം ചെയ്തും തോളിൽ തട്ടിയും അഭിവാദ്യം; രാഷ്‌ട്രീയ കേരളത്തിന് സ്നേഹക്കാഴ്ചയായി 
പിണറായിയും ജി. സുധാകരനും
പിണറായിക്ക് ഹസ്തദാനം നൽകി ടി.കെ. ഗോവിന്ദൻ, അഭിവാദ്യം ചെയ്ത് വി. കുഞ്ഞികൃഷ്ണൻ; ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോടെം സ്പീക്കറായ ജി. സുധാകരൻ സീറ്റിൽ നിന്ന് മുന്നോട്ടുവന്നാണ് പിണറായി വിജയനെ സ്വീകരിച്ചത്. ഇരുവരും ഹസ്‌തദാനം ചെയ്യുകയും, പിണറായി വിജയൻ സുധാകരൻ്റെ തോളിൽ തട്ടി അഭിവാദ്യം ചെയ്യുകയും ചെയ്തു.

അതേസമയം, പതിനാറാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ് കൂടിയായ പിണറായി വിജയൻ്റെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പഴയ പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ് തന്നെയാണ് പുതിയ പ്രതിപക്ഷ നേതാവിൻ്റെയും മുറി.

നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ 139 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രോടെം സ്‌പീക്കറായ ജി. സുധാകരൻ കഴിഞ്ഞ ദിവസം ലോക്‌ഭവനിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തിരുന്നു. വി.ഡി. സതീശൻ മന്ത്രിസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത എംഎൽഎ ജി. സുധാകരനാണ്.

Related Stories

'ചെയ്യാത്ത സേവനത്തിന് വീണ പണം വാങ്ങിയത് കൈക്കൂലി എന്ന് അനുമാനിക്കണം'; പിണറായി വിജയനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം
പിണറായി വിജയന്‍
Kerala is eagerly waiting to see what stance the government will take, says M.V
Binoy Vishwam criticizes Pinarayi Vijayan
News Malayalam 24x7
newsmalayalam.com