"പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം, നാട്ടുകാർക്ക് അതിനോട് ഒരു താത്പര്യവുമില്ല"; 'അമ്മ' പിരിച്ചുവിടണമെന്ന് ജി. സുധാകരൻ

അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിലില്ല. മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും സുധാകരൻ പറഞ്ഞു.
"പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം,  നാട്ടുകാർക്ക് അതിനോട് ഒരു  താത്പര്യവുമില്ല"; 'അമ്മ' പിരിച്ചുവിടണമെന്ന് ജി. സുധാകരൻ
Published on
Updated on

ആലപ്പുഴ: താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ എംഎൽഎ. അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിലില്ല. മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും സുധാകരൻ പറഞ്ഞു. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം,  നാട്ടുകാർക്ക് അതിനോട് ഒരു  താത്പര്യവുമില്ല"; 'അമ്മ' പിരിച്ചുവിടണമെന്ന് ജി. സുധാകരൻ
തൃശൂരിൽ മക്കള്‍ക്ക് വിഷം നല്‍കി ജീവനൊടുക്കാന്‍ ശ്രമം; ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട് അച്ഛന്‍

"താരസംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പരിഹിരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണം. അമ്മ കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നു? സാധാരണക്കാർക്ക് അവരെ കുറിച്ച് ഒന്നുമറിയില്ല. നാട്ടുകാർക്ക് അതിനോട് താത്പര്യവുമില്ല. പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം." ജി സുധാകരൻ പറഞ്ഞു. പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ ആണ് വിമർശനം.

"പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം,  നാട്ടുകാർക്ക് അതിനോട് ഒരു  താത്പര്യവുമില്ല"; 'അമ്മ' പിരിച്ചുവിടണമെന്ന് ജി. സുധാകരൻ
എൽഡിഎഫ് ഭരണകാലത്തെ മെഡിക്കൽ പർച്ചേസ് അന്വേഷിക്കാൻ ഉത്തരവ്; രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

താരസംഘടന 'അമ്മ'യിലെ തർക്കം ഏറെ ചർച്ചയാകുകയാണ്. ശ്വേത മേനോന്‍ അധ്യക്ഷയായി കൂടുതൽ വനിതാ പ്രാതിന്ധ്യമുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തിട്ടും സംഘടനയിൽ രൂക്ഷമായ പ്രശ്നങ്ങളാണ് ഉണ്ടായത്. ലക്ഷ്മിപ്രിയക്കും ടിനി ടോമിനുമെതിരെ ആരോപണങ്ങളുമായി നടി അൻസിബ രംഗത്തെത്തിയതോടെയാണ് അമ്മയിലെ തർക്കത്തിന്റെ തീവ്രത ചർച്ചയായത്. പ്രശ്നങ്ങൾ ഇപ്പോൾ നിയമനടപടികളിലേക്ക് ഉൾപ്പെടെ നീങ്ങിയിരിക്കുകയാണ്.

News Malayalam 24x7
newsmalayalam.com