

ആലപ്പുഴ: മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിയുണ്ടെങ്കില്‍ അപ്പോള്‍തന്നെ നീക്കണമെന്ന് ജി. സുധാകരന്‍ എംഎല്‍എ. ഓരോ കാര്യങ്ങള്‍ നേടിയെടുക്കാന്‍ അനാവശ്യമായി തര്‍ക്കിക്കുകയാണ്. ചില എംപിമാര്‍ മന്ത്രിയാകാന്‍ നടക്കുകയാണ്. നിയമസഭയേക്കാള്‍ വലുതാണ് പാര്‍ലമെന്റെന്ന കാര്യം തിരിച്ചറിയണമെന്നും ജി. സുധാകരന്‍ പരിഹസിച്ചു.
യുഡിഎഫിനുള്ളിലെ തര്‍ക്കങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജി. സുധാകരന്റെ പരാമര്‍ശം. ''മൂന്ന് എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടി പറയുകയാണ് അടുത്ത തവണ തങ്ങള്‍ വരുമെന്ന്. എന്നാലും യുഡിഎഫിലെ തമ്മിലടി നിര്‍ത്തില്ല, എന്തിനാണ് തല്ലുന്നത്. അത് അനാവശ്യമാണ്. താനാണ് വലുതെന്ന് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊന്നും ശരിയല്ല. നല്ലൊരു ഭരണം ഇവിടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ജനം സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കണം.'' - ആലപ്പുഴയിലെ പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ ജി. സുധാകരന്‍ പറഞ്ഞു.
അതേസമയം, മന്ത്രിസഭയിലെ തര്‍ക്കത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ചും പരിഹസിച്ചും എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. നടന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെങ്കില്‍ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത് എന്തിനാണ്. സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കേരളത്തില്‍ ഇരുന്നാല്‍ പോരേയെന്നും നല്ല സൗന്ദര്യം തന്നെയാണുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.