

തിരുവനന്തപുരം: മന്ത്രിസഭയിലെ തര്‍ക്കത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ചും പരിഹസിച്ചും എം.വി. ഗോവിന്ദന്. നടന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെങ്കില്‍ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത് എന്തിനാണ്. സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കേരളത്തില്‍ ഇരുന്നാല്‍ പോരേയെന്നും നല്ല സൗന്ദര്യം തന്നെയാണുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
പത്മജ വേണുഗോപാലിന്റെ മാപ്പുപറച്ചില്‍ ഒരു മാപ്പ് പറഞ്ഞാല്‍ തീരുന്നതേയുള്ളൂ. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ബന്ധം ഇങ്ങനെയൊരു പാര്‍ട്ടിയെക്കുറിച്ച് എന്ത് പറയാനാണ്. കോണ്‍ഗ്രസിനുള്ളില്‍ നിന്നാല്‍ ചന്ദനക്കുറി പോലും തൊടാന്‍ കഴിയില്ലായെന്ന പരാമര്‍ശം നടത്തിയാണ് പത്മജ പാര്‍ട്ടിവിട്ടത്. അപ്പോള്‍ ആശയം അറിയാഞ്ഞിട്ടല്ല പോയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിഎസ്സി അംഗങ്ങളുടെ നിയമനം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനം എന്നിവയില്‍ മതിയായ കൂടിയാലോചനകള്‍ നടത്താതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് പറഞ്ഞായിരുന്നു മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കമുണ്ടായത്. എന്നാല്‍, മന്ത്രിമാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും മികച്ച ഭരണത്തിന്റെ ലക്ഷണമാണെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തയില്‍ മുഖ്യമന്ത്രിയുടെ മറുപടി.
തങ്ങളുടേത് 'യെസ്-മെന്‍' മന്ത്രിസഭയല്ലെന്നും മുന്‍ സര്‍ക്കാരിന്റേതുപോലെ ഏകപക്ഷീയമായ തീരുമാനങ്ങളല്ല എടുക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചര്‍ച്ചകള്‍ സ്വാഭാവികമാണെന്നും മന്ത്രിസഭാ യോഗത്തില്‍ എല്ലാവര്ക്കും അവരവരുടെ അഭിപ്രായങ്ങള്‍ പറയാനും തര്‍ക്കിക്കാനും പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്നും അദ്ദഹം വ്യക്തമാക്കി.