മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; സിലിണ്ടർ ഫിൽ ചെയ്യാൻ ഈടക്കുന്നത് 2000 രൂപ

നൂറുകണക്കിന് ആളുകളാണ് സിലിണ്ടർ ഫിൽ ചെയ്യാനായി ഇവിടെ എത്തുന്നത്
മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; സിലിണ്ടർ ഫിൽ ചെയ്യാൻ ഈടക്കുന്നത് 2000 രൂപ
Published on
Updated on

മലപ്പുറം: സംസ്ഥാനത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന. കൊണ്ടോട്ടി കൊട്ടുക്കരയിൽ ആണ് സംഭവം. 2000 രൂപ നിരക്കിൽ കൊട്ടുക്കര എസ്സെ ഓട്ടോ എൽപിജി പമ്പിലാണ് സിലിണ്ടറിൽ ഫിൽ ചെയ്തു നൽകുന്നത്. നൂറുകണക്കിന് ആളുകളാണ് സിലിണ്ടർ ഫിൽ ചെയ്യാനായി ഇവിടെ എത്തുന്നത്. വാഹനങ്ങൾക്ക് നിറയ്ക്കാൻ മാത്രമാണ് അനുമതി ഉള്ളത്. ഇന്നലെയും നിരവധി പേർക്ക് സിലിണ്ടർ ഫിൽ ചെയ്തു നൽകിയിരുന്നു.

അതേസമയം, എറണാകുളം ജില്ലയിൽ പാചകവാതക സിലിണ്ടറുകളുടെ പ്രതിസന്ധി രൂക്ഷം. ഇന്ന് കൂടി ഗ്യാസ് ലഭിച്ചിലെങ്കിൽ ജില്ലയിലെ ഹോട്ടലുകൾ പൂർണമായും അടച്ചിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന നടക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്. ഹോസ്പിറ്റൽ ആവശ്യങ്ങൾക്കായി റിഫൈനറികളിൽ നിന്നും വിട്ട് നൽകുന്ന ഗ്യാസാണ് കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതെന്നാണ് പരാതി.

മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; സിലിണ്ടർ ഫിൽ ചെയ്യാൻ ഈടക്കുന്നത് 2000 രൂപ
കോന്നിയിൽ അയൽവാസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

പാചകവാതക ക്ഷാമം സിനിമാ മേഖലയിലും പ്രതിസന്ധിയുണ്ടാക്കുന്നു. പരിഹാരമുണ്ടായില്ലങ്കിൽ ഷൂട്ടിങ് നിർത്തിവയ്ക്കുമെന്നതാണ് നിലവിലെ സാഹചര്യം. ഫെഫ്ക ഭാരവാഹികൾ ഇത് സംബന്ധിച്ച് ഇന്ന് ചർച്ച നടത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com