ജിഎൻജി മിസ് & മിസിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി: മിസിസ് കേരളം കിരീടം ചൂടി ചിക്കു ലിസ ജോൺ

ഏപ്രിൽ 19ന് കൊച്ചി ഇംപീരിയൽ ഇൻസൈഗ്നയിൽ നടന്ന മത്സരത്തിലാണ് ചിക്കു ലിസ ജോൺ കിരീടനേട്ടം കൈവരിച്ചത്...
ജിഎൻജി മിസ് & മിസിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി: മിസിസ് കേരളം കിരീടം ചൂടി ചിക്കു ലിസ ജോൺ
Source: News Malayalam 24x7
Published on
Updated on

കൊച്ചി: കൊച്ചിയിൽ നടന്ന ജിഎൻജി മിസ് ആൻഡ് മിസിസ് കേരളം 2026 സൗന്ദര്യ മത്സരത്തിലെ മിസിസ് കേരളം ഗോൾഡ് വിഭാഗത്തിൽ ചിക്കു ലിസ ജോൺ കിരീടം നേടി. ഏപ്രിൽ 19ന് കൊച്ചി ഇംപീരിയൽ ഇൻസൈഗ്നയിൽ നടന്ന മത്സരത്തിലാണ് ചിക്കു ലിസ ജോൺ കിരീടനേട്ടം കൈവരിച്ചത്. കൊച്ചി ഫെഡറൽ ബാങ്കിലെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റായ ചിക്കു ഒരു ചാർട്ടേഡ് അക്കൗണ്ട് കൂടിയാണ്.

ചിക്കു ലിസ ജോൺ
ചിക്കു ലിസ ജോൺSource: News Malayalam 24x7
ജിഎൻജി മിസ് & മിസിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി: മിസിസ് കേരളം കിരീടം ചൂടി ചിക്കു ലിസ ജോൺ
വിപണിയിലെത്തിയത് തലവേദനയ്ക്കും തളര്‍ച്ചയ്ക്കും ഉന്മേഷത്തിനും മരുന്നായി; കൊക്കകോളയുടെ 140 വര്‍ഷങ്ങള്‍

മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്ലിറ്റ്സ് എൻ ഗ്ലാം ആണ് സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. പരമ്പരാഗത സൗന്ദര്യ മത്സരങ്ങളിൽ നിന്ന് മാറി പ്രായം, ഭാരം, ഉയരം എന്നിവയ്ക്ക് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താതെ, സമചിത്തതയും ആത്മവിശ്വാസവും സാർവത്രികമാണെന്ന് പ്രഖ്യാപിച്ച് നടത്തിയ പരിപാടിയിൽ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.

Source: News Malayalam 24x7

അതിരുകളില്ലാത്ത സ്ത്രീകളുടെ ആത്മാവും സത്തയും ആഘോഷിക്കാൻ ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചതെന്ന് ജിഎൻജി സ്ഥാപക ദീപ പ്രസന്ന പറഞ്ഞു.

News Malayalam 24x7
newsmalayalam.com