പട്ടാപ്പകൽ വൻ മോഷണം; കണ്ണൂരിൽ വീട്ടിൽ നിന്ന് 22 പവനും ആറ് ലക്ഷം രൂപയും കവർന്നു

താക്കോൽ എടുത്ത് അലമാര തുറന്ന് മോഷണം നടത്തിയ ശേഷം പഴയപടി പൂട്ടിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
കണ്ണൂർ മാട്ടൂലിൽ വൻ മോഷണം- പ്രതീകാത്മക ചിത്രം
കണ്ണൂർ മാട്ടൂലിൽ വൻ മോഷണം- പ്രതീകാത്മക ചിത്രം Source;freepik
Published on

മാട്ടൂൽ: കണ്ണൂരിൽ പട്ടാപ്പകൽ വൻ മോഷണം. വീട്ടിൽ നിന്ന് 22 പവനും ആറ് ലക്ഷം രൂപയും മോഷ്ടിച്ചതായി പരാതി. സ്ട്രീറ്റ് നമ്പർ 23 ൽ മാട്ടൂൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സി എം കെ ഹഫ്സത്തിൻ്റെ വീട്ടിൽ ബുധനാഴ്ച വൈകിട്ടായിരുന്നു മോഷണം.

കണ്ണൂർ മാട്ടൂലിൽ വൻ മോഷണം- പ്രതീകാത്മക ചിത്രം
സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാ വിധി ശനിയാഴ്ച

സ്വർണവും പണവും അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. മോഷണശേഷവും താക്കോൽ നേരത്തെ ഉണ്ടായിരുന്നിടത്ത് തന്നെ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. താക്കോൽ എടുത്ത് അലമാര തുറന്ന് മോഷണം നടത്തിയ ശേഷം പഴയപടി പൂട്ടിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഹഫ്സത്തിൻ്റെ ഭർത്താവ് കണ്ണൂരിലെ ആശുപത്രിയിലും അഫ്സത്ത് തൊട്ടടുത്ത വീട്ടിലും പോയ സമയത്തായിരുന്നു മോഷണം.

കണ്ണൂർ മാട്ടൂലിൽ വൻ മോഷണം- പ്രതീകാത്മക ചിത്രം
അപാകത ചൂണ്ടിക്കാട്ടിയതിന് പാർട്ടി വിരുദ്ധ നടപടിയെടുത്തതായി ആരോപണം; പത്തനംതിട്ട സിപിഐഎമ്മിൽ കൂട്ട രാജി

പുറത്ത് പോയി അര മണിക്കൂറിനുള്ളിൽ ഹഫ്സത്ത് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതറിഞ്ഞത്. വീട്ടിലെത്തിയ ശേഷം മുൻവശത്തെ വാതിൽ തുറക്കാൻ സാധിച്ചിരുന്നില്ല. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അടുക്കള വാതിൽ തുറന്ന് കിടക്കുകയായിരുന്നു. കള്ളൻ അതു വഴി ഇറങ്ങി ഓടിയതിൻ്റെ കാൽപ്പാടുകളും അടുക്കള ഭാഗത്തുണ്ട്. പഴയങ്ങാടി പൊലീസും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com