കൊല്ലത്ത് പൊലീസിന് നേരെ ഗുണ്ടാനേതാവിൻ്റെ അതിക്രമം; ഓഫ് റോഡ് വാഹനവുമായി പൊലീസ് ജീപ്പ് ഇടിച്ചുനശിപ്പിച്ചു

ഗുണ്ടാ നേതാവ് സജീവാണ് അൽസേഷ്യൻ നായയുമായി എത്തി ആക്രമണം നടത്തിയത്
പൊലീസ് ജീപ്പ് ആക്രമിക്കുന്ന ദൃശ്യങ്ങൾ
പൊലീസ് ജീപ്പ് ആക്രമിക്കുന്ന ദൃശ്യങ്ങൾSource: News Malayalam 24x7
Published on: 
Updated on: 

കൊല്ലം: പത്തനാപുരത്ത് പൊലീസിന് നേരെ ഗുണ്ടാ നേതാവിന്റെ ആക്രമണം. ഗുണ്ടാ നേതാവ് സജീവാണ് അൽസേഷ്യൻ നായയുമായി എത്തി ആക്രമണം നടത്തിയത്. ഓഫ് റോഡ് വാഹനം ഉപയോഗിച്ച് പൊലീസ് ജീപ്പ് ഇടിച്ചു നശിപ്പിക്കുകയും ചെയ്തു.

പൊലീസ് ജീപ്പ് ആക്രമിക്കുന്ന ദൃശ്യങ്ങൾ
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം തട്ടാൻ ശ്രമിച്ചു; കോൺഗ്രസ് നേതാവായ ദേവസ്വം ജീവനക്കാരൻ പിടിയിൽ

പത്തനാപുരത്തെ സപ്താഹ പരിപാടിക്കിടെയാണ് സംഭവം. അൽസേഷ്യൻ നായയുമായി എത്തിയ സജീവ് അവിടെ വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടാക്കിയതായി പരാതി ലഭിച്ചിരുന്നു. ഇതന്വേഷിക്കാനെത്തിയ പൊലീസിന് നേരെയാണ് ആക്രമണം. ഓഫ് റോഡ് വാഹനം ഉപയോഗിച്ച് ജീപ്പ് ഇടിച്ചുതെറിപ്പിച്ചതിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.