"അന്നെന്റെ പ്രതികാരത്തിന്റെ തുടക്കം"; ജിം സന്തോഷിന്റെ ചരമവാര്‍ഷികം ആചരിക്കാന്‍ ഗുണ്ടാസംഘങ്ങള്‍

അലുവാ അതുല്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ബോര്‍ഡുകള്‍ ഉയര്‍ന്നത്.
"അന്നെന്റെ പ്രതികാരത്തിന്റെ തുടക്കം"; ജിം സന്തോഷിന്റെ ചരമവാര്‍ഷികം ആചരിക്കാന്‍ ഗുണ്ടാസംഘങ്ങള്‍
Published on
Updated on

കൊല്ലം: കരുനാഗപ്പള്ളിയില്‍ കൊല്ലപ്പെട്ട ജിം സന്തോഷിന്റെ ചരമവാര്‍ഷികം ആചരിക്കാന്‍ ഗുണ്ടാസംഘങ്ങള്‍. വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രതികാരത്തിന്റെ തുടക്കം എന്ന് സൂചിപ്പിക്കുന്ന വാചകങ്ങളാണ് ഫ്‌ളക്‌സിലെ വരികള്‍.

'നട്ടപ്പാതിരാ കാട്ടു തീ പോലെ നിന്നു കത്തുമ്പോള്‍, നീ സൂക്ഷിക്കണം, അന്നെന്റെ പ്രതികാരത്തിന്റെ തുടക്കമാണ്,' എന്നിങ്ങനെയുള്ള വരികളാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ ഉയര്‍ന്നത്. അലുവാ അതുല്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ബോര്‍ഡുകള്‍ ഉയര്‍ന്നത്.

"അന്നെന്റെ പ്രതികാരത്തിന്റെ തുടക്കം"; ജിം സന്തോഷിന്റെ ചരമവാര്‍ഷികം ആചരിക്കാന്‍ ഗുണ്ടാസംഘങ്ങള്‍
നോമ്പിന് ഹോട്ടലില്‍ ഭക്ഷണം നല്‍കിയതിന് മുസ്ലിങ്ങള്‍ ആക്രമിച്ചെന്ന് വ്യാജ പ്രചരണം; കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍

അതേസമയം, അലുവാ അതുല്‍ കൊലപാതക കേസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഗൂഢാലോചനയില്‍ അന്വേഷണം തുടരും. കൊലപാതകത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

"അന്നെന്റെ പ്രതികാരത്തിന്റെ തുടക്കം"; ജിം സന്തോഷിന്റെ ചരമവാര്‍ഷികം ആചരിക്കാന്‍ ഗുണ്ടാസംഘങ്ങള്‍
ടി.കെ ഗോവിന്ദനെ പുറത്താക്കാൻ സിപിഐഎം

അലുവാ അതുലിനെ കൊലപ്പെടുത്തിയ പ്രതികളുടെ വീട്ടില്‍ പൊലീസ് പരിശോധനയും നടത്തുന്നുണ്ട്. 10 പ്രതികളുടെ വീട്ടിലാണ് പൊലീസ് പരിശോധന നടക്കുന്നത്. 10 ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് വ്യാപക പരിശോധന.

News Malayalam 24x7
newsmalayalam.com