ഇടത് സര്‍ക്കാരിന് നയവ്യത്യാസം, സിപിഐ മന്ത്രിമാരില്‍ ഭേദം റവന്യൂ വകുപ്പ് മാത്രം; സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിന് വിമര്‍ശനം

വനം വകുപ്പും, ആഭ്യന്തരവും ഏറ്റവും മോശം വകുപ്പുകളെന്നും വിമർശനം.
സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിന് വിമര്‍ശനം
സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിന് വിമര്‍ശനംSource: FB/ CPI Ernakulam DC
Published on

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് വിമർശനം ഉയർന്നത്. ഇടത് സർക്കാരിന് നയവ്യത്യാസം ഉണ്ടായെന്നും വിമർശനം. സിപിഐ വകുപ്പുകളിൽ അല്പം ഭേദം റവന്യൂ വകുപ്പ് മാത്രമെന്നും പ്രതിനിധികൾ.

സിപിഐ വകുപ്പുകളിൽ അല്പം ഭേദം റവന്യു വകുപ്പ് മാത്രമെന്ന് പ്രതിനിധികൾ. മറ്റ് വകുപ്പുകളിൽ ഗുരുതര വീഴ്ച്ചകൾ സംഭവിച്ചു. വനം വകുപ്പും, ആഭ്യന്തരവും ഏറ്റവും മോശം വകുപ്പുകളെന്നും വിമർശനം.

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിന് വിമര്‍ശനം
കാരണക്കാരനെ സർവകലാശാല സംരക്ഷിക്കുന്നു; കാസർഗോഡ് കേന്ദ്ര സർവകലാശാല ഗവേഷക വിദ്യാർഥിനിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

സ്വകാര്യ സർവകലാശാല വിഷയത്തിൽ ഉണ്ടായത് ഇടത് നയത്തിന് എതിരെന്നാണ് വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിങ്ങിൽ ജില്ലയിലെ രാഷ്ട്രീയ വിവാദ സംഭവങ്ങൾ ഒന്നും പരാമർശിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ പ്രതിനിധികൾ കൂട്ടത്തോടെ വിമർശനം ഉന്നയിച്ചു. ഏകാധിപത്യ രീതിതിലേക്ക് മാറുന്നു എന്നും വിമർശനമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com