നാളെ മുതൽ സംസ്ഥാന വ്യാപകമായി സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്

ഈ മാസം 29 മുതൽ തിയറി ക്ലാസുകൾ നിർത്തി വയ്ക്കും. അടുത്ത മാസം മൂന്നിന് മെഡിക്കൽ കോളേജുകളിൽ മെഴുക് തിരി കൊളുത്തി പ്രതിഷേധം സംഘടിപ്പിക്കും.
നാളെ മുതൽ സംസ്ഥാന വ്യാപകമായി സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്
Published on
Updated on

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനവ്യാപകമായി സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം ശക്തമാക്കുന്നു. നാളെ മുതൽ നിസ്സഹകരണ സമരം തുടങ്ങും. ഔദ്യോഗിക ചർച്ചകളിൽ നിന്നടക്കം വിട്ടു നിൽക്കും.

ഈ മാസം 29 മുതൽ തിയറി ക്ലാസുകൾ നിർത്തി വയ്ക്കും. അടുത്ത മാസം മൂന്നിന് മെഡിക്കൽ കോളേജുകളിൽ മെഴുക് തിരി കൊളുത്തി പ്രതിഷേധം സംഘടിപ്പിക്കും. ഈ പ്രതിഷേധത്തിലും നടപടി ആയില്ലെങ്കിൽ ഒ.പി ബഹിഷ്കരണം അടക്കം സമര പരിപാടികളിലേക്ക് നീങ്ങാനും കെ.ജി.എം.സി.ടി.എ തീരുമാനിച്ചു.

നാളെ മുതൽ സംസ്ഥാന വ്യാപകമായി സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്
ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ്‌; മേലഴിയം ഗവ. എൽ.പി.സ്കൂളിലെ അധ്യാപകനെതിരെ കേസെടുത്തു
News Malayalam 24x7
newsmalayalam.com