കേരള സർവകലാശാല പോരിനിടെ ഗവർണറെ കാണാൻ മുഖ്യമന്ത്രി. നാളെ രാജ്ഭവനിലാണ് കൂടിക്കാഴ്ച നടത്തുക. സർവകലാശാല വിഷയത്തിൽ സമവായം കാണുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. നാളെ മൂന്നരയ്ക്കാണ് കൂടിക്കാഴ്ച്ച നടത്തുക.
ഭാരതാംബ വിവാദത്തിലടക്കം സമവായം ഉണ്ടായേക്കുമെന്നാണ് സൂചന. കൂടാതെ സ്വകാര്യ സർവകലാശാല, വിദേശ സർവകലാശാല ബില്ലുകളുൾപ്പെടെയുള്ള ബില്ലുകളിൽ ഗവർണർ ഒപ്പിടാത്ത സാഹചര്യമുണ്ട്. ഇതും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെവ്വേറെ ആവശ്യങ്ങൾക്കായി ഡൽഹിയിലായിരുന്ന ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽ തിരിച്ചെത്തിയ ശേഷം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.